Home Featured വന്‍തുക വാഗ്ദാനം നല്‍കി വ്യാപക സൈബര്‍ തട്ടിപ്പ്; ബംഗളൂരുവില്‍ മലയാളികൾ ഉൾപ്പെടയുള്ള സംഘം പിടിയില്‍

വന്‍തുക വാഗ്ദാനം നല്‍കി വ്യാപക സൈബര്‍ തട്ടിപ്പ്; ബംഗളൂരുവില്‍ മലയാളികൾ ഉൾപ്പെടയുള്ള സംഘം പിടിയില്‍

by ടാർസ്യുസ്

താനൂര്‍: വന്‍തുക ബാങ്ക് വായ്പ നല്‍കാമെന്ന് വാഗ്ദാനം നല്‍കി കേരളത്തിലുടനീളം ലക്ഷങ്ങള്‍ തട്ടിയ നാലുപേര്‍ ബംഗളൂരുവില്‍ അറസ്റ്റില്‍. കോട്ടയം സ്വദേശി മുത്തു സരുണ്‍ (32), മലപ്പുറം പാണ്ടിക്കാട് കൊളപ്പറമ്ബ് പുതില്ലതുമാടം രാഹുല്‍ (24), പത്തനംതിട്ടി റാന്നി മക്കപ്പുഴ മണ്ണാന്‍ മാരുതി ജിബിന്‍ (28), തെങ്കാശി സ്വദേശി വീരകുമാര്‍ (33) എന്നിവരെയാണ് താനൂര്‍ ഡി.വൈ.എസ്.പി എം.ഐ.ഷാജിയും സംഘവും പിടികൂടിയത്.

തട്ടിപ്പ് നടത്തി കിട്ടുന്ന പണം ഉപയോഗിച്ച്‌ ആഡംബര ജീവിതം നയിച്ചിരുന്ന പ്രതികളില്‍നിന്ന് 16 എ.ടി.എം കാര്‍ഡുകള്‍, 15 മൊബൈല്‍ ഫോണുകള്‍, വിവിധ ബാങ്കുകളുടെ പാസ് ബുക്കുകള്‍ എന്നിവയും കണ്ടെടുത്തു. ബത്തലഹേം അസോസിയേറ്റ്സ് എന്ന വ്യാജ മേല്‍വിലാസത്തിലാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. വ്യാജ രേഖകള്‍ സമര്‍പ്പിച്ചാണ് പ്രതികള്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയത്. ബാങ്ക് വായ്പ നല്‍കാമെന്ന് ഫോണില്‍ സന്ദേശം അയച്ച്‌ ഇടപാടുകാരെ കണ്ടെത്തിയ ശേഷമാണ് പണം കൈക്കലാക്കിയിരുന്നത്. പ്രോസസിംഗ് ഫീസ്, മുദ്രപത്രം, സര്‍വീസ് ചാര്‍ജ് ഇനങ്ങളില്‍ ഒന്നര ലക്ഷം രൂപയോളം പ്രതികള്‍ മുന്‍കൂറായി കൈക്കലാക്കും. തുടര്‍ന്ന് നമ്ബര്‍ ബ്ലോക്ക് ചെയ്ത് മുങ്ങുകയാണ് പതിവ്.
താനൂര്‍ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഒന്നര കോടി രൂപ ബിസിനസ് അവശ്യാര്‍ത്ഥം ആവശ്യപ്പെട്ട പരാതിക്കാരനോട് ആയതിനു 25,​000 രൂപയുടെ 27 മുദ്രപത്രം വേണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് എല്ലയിടത്തും അന്വേഷിച്ചെങ്കിലും കിട്ടിയില്ല. ബംഗ്ലൂരുവിലെ സ്റ്റാംപ് വെണ്ടേഴ്സിന്റെ അടുത്തുണ്ടെന്ന് സംഘം അറിയിച്ചതിനെ തുടര്‍ന്ന് 6,75,000 രൂപയും പിന്നീട് പ്രോസസിങ് ഫീ ആയി 1,​86,​500 രൂപയും അയച്ചു കൊടുത്തെങ്കിലും പിന്നീട് നമ്ബര്‍ സ്വിച്ച്‌ ഓഫ് ആക്കിയ നിലയിലായിരുന്നു.

തമിഴ്നാട്ടിലെ വിരുദ്ധനകറിലുള്ള വീരകുമാര്‍ എന്ന പ്രതിയുടെ ഫോട്ടോ, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ ബാംഗ്ലൂരില്‍ നിന്നും മാറ്റം വരുത്തി ആധികേശവന്‍ എന്നയാളുടെ പേരിലുള്ളതാക്കി ശേഷം യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ആളുടെയും അധീശ്വര സ്റ്റാമ്ബ് വേണ്ടര്‍സ് എന്ന സ്ഥാപനത്തിന്റെയും പേരില്‍ ബാങ്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ലക്ഷകണക്കിന് ആളുകളുടെ മൊബൈലിലേക്ക്, കുറഞ്ഞ പലിശയില്‍ ലോണിന് ബന്ധപെടാന്‍ പറഞ്ഞുകൊണ്ട് ഏതെങ്കിലും ഒരു പേരും മൊബൈല്‍ നമ്ബറും ഉള്‍പ്പെടുത്തി പരസ്യം ടെക്സ്റ്റ് മേസേജായി കൊടുക്കും. ലോണ്‍ ആവശ്യമുള്ള ചെറുതും വലുതുമായ ബിസിനസുകാരും മറ്റുള്ളവരും ഈ നമ്ബറില്‍ ബന്ധപ്പെടുന്നതോടെയാണ് തട്ടിപ്പ് തുടങ്ങുന്നത്. ഇവര്‍ വിവിധ പേരുകളാണ് ആളുകളോട് പറഞ്ഞിരുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ ഫോണും സിമ്മും ഇടയ്ക്കിടെ മാറ്റികൊണ്ടിരിക്കും. ആറ് ദിവസം ഒട്ടേറെ ഫോണുകള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.

സി.ഐ എന്‍.ശ്രീജിത്ത്, എസ്‌.ഐമാരായ രാജു, എന്‍.ശ്രീജിത്ത്, സി.സി.പി.ഒ സലേഷ്, സി.പി.ഒമാരായ ജിനേഷ്, രാജേഷ്, അഖില്‍, വിനീഷ് എന്നിവരടങ്ങടങങിയ സംഘമാണ് പ്രതികളെ പിടികൂടിയത്‌

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group