കൊച്ചി: അയോധ്യയിലെ നിര്‍മ്മാണത്തിലിരിക്കുന്ന രാമക്ഷേത്രം സന്ദര്‍ശിച്ച വ്ളോഗര്‍ സുജിത്ത് ഭക്തനെതിരെ കടുത്ത സൈബര്‍ ഐക്രമണം.കഴിഞ്ഞ ദിവസമായിരുന്നു കുടുംബത്തോടൊപ്പം ക്ഷേത്ര നിര്‍മ്മാണം നടക്കുന്ന സ്ഥലം സന്ദര്‍ശിച്ച് കൊണ്ടുള്ള വീഡിയോ സുജിത് പങ്കിട്ടത്.ഇതിന് പിന്നാലെയാണ് ഒരു കൂട്ടര്‍ രാഷ്ട്രീയ മാനം നല്‍കി സൈബര്‍ ആക്രമണം കൊഴുപ്പിക്കുന്നത്. ഇതോടെ ഫോസ്ബുക്കിലൂടെ വിശദീകരണം നല്‍കി രംഗത്തെത്തിയിരിക്കുകയാണ് സുജിത്ത്,വായിക്കാം
ഇപ്പോള്‍ ഉള്ളത് യുപിയിലാണ്ഞാന്‍ ഒരു യാത്രികനാണ്, കഴിഞ്ഞ 6 മാസത്തിലധികമായി ഇന്ത്യ മുഴുവനായി വണ്ടിയില്‍ യാത്ര ചെയ്യുന്നു, പല പല സ്ഥലങ്ങളില്‍ പോകുന്നു. അതില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ ഉണ്ട്, ബുദ്ധമത ആരാധനാലയങ്ങള്‍ ഉണ്ട്, മുസ്ലിം പള്ളികള്‍ ഉണ്ട്, സിഖുകാരുടെ ഗുരുദ്വാരയുണ്ട്, ക്രിസ്ത്യാനികളുടെ പള്ളിയും ഉണ്ട്. മറ്റു മതങ്ങളെക്കുറിച്ച് അറിവ് പരിമിതമാണെങ്കിലും പരമാവധി പോകാന്‍ ശ്രമിക്കാറുണ്ട്. ചില സ്ഥലങ്ങളില്‍ കയറാന്‍ സാധിക്കാറില്ല, കയറ്റാറില്ല, പോകാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ പരമാവധി പോകാറുണ്ട്.
കഴിഞ്ഞ 6 മാസം കൊണ്ട് ഇന്ത്യയിലെ 24 സംസ്ഥാനങ്ങളില്‍ യാത്ര ചെയ്തു. ഇപ്പൊള്‍ ഉള്ളത് UP യിലാണ്. UP യില്‍ കൂടുതലും ഉള്ളത് ഹിന്ദു തീര്‍ഥാടന കേന്ദ്രങ്ങളാണ്, പ്രായമായ അച്ചനും അമ്മയും കൂടി കൂടെ ഉള്ളതുകൊണ്ടും ഞാന്‍ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ ആയതുകൊണ്ടും ആ സ്ഥലങ്ങളും കൂടുതലായി ഉള്‍പ്പെടുത്തുന്നുണ്ട്.
അയോദ്ധ്യ എന്ന വളരെ സെന്‍സിറ്റീവ് ആയ സ്ഥലത്ത്അയോദ്ധ്യ എന്ന വളരെ സെന്‍സിറ്റീവ് ആയ ഈ സ്ഥലത്ത് പോയപ്പോള്‍ തന്നെ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പ്രസ്തുത സ്ഥലത്തെക്കുറിച്ച് കോണ്‍ട്രോവേര്‍സി വരുന്ന രീതിയിലുള്ള ഒരു കാര്യങ്ങളും ഇന്നത്തെ വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആരുടേയും മത വികാരം വ്രണപ്പെടുത്തതാന്‍ എനിക്ക് താല്‍പര്യവുമില്ല.
ഈ വീഡിയോ കാരണം ആരും തമ്മില്‍ തല്ലുന്നത് കാണാന്‍ താല്‍പര്യം ഇല്ലാത്തതിനാല്‍ ഈ വീഡിയോയുടെ കമന്റ് ബോക്സ് ഓഫ് ആയിരിക്കും എന്ന് അറിയിച്ചുകൊള്ളട്ടെ. ഞാന്‍ കാരണം ആരും തമ്മില്‍ തല്ലരുത്. ഹിന്ദു ആയതുകൊണ്ടും പേരില്‍ ഭക്തന്‍ ഉള്ളതുകൊണ്ടും എന്നെ എല്ലാവരും ചേര്‍ന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളാക്കാന്‍ ശ്രമിക്കുന്നുണ്ട്, അവരോട് എനിക്ക് ഒന്നേ പറയാനുള്ളു. ഞാന്‍ മനുഷ്യനാണ്, ഇന്ത്യയില്‍ ജീവിക്കുന്ന ഒരു മനുഷ്യന്‍’, സുജിത്ത് ഭക്തന്‍ കുറിച്ചു.
അതേസമയം വിഷയത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന പിണറായി വിജയനും കൂട്ടരും മതമൗലികവാദികള്‍ക്ക് മുമ്ബില്‍ മുട്ടിലിഴയുകയാണെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ-ആര് എന്ത് പറയണം, എന്ത് അവതരിപ്പിക്കണം, എന്ത് ഭക്ഷണം വെക്കണം, എന്ത് കഴിക്കണം, എന്ത് എഴുതണം, എവിടെ പോകണം എന്നെല്ലാം ഇസ്ലാമിസ്റ്റുകള്‍ തീരുമാനിക്കുമെന്ന അപകടകരമായ സാഹചര്യത്തിലേക്കാണ് കേരളം പോകുന്നത്.
ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പ്രശസ്ത Travel lnfluencer സുജിത്ത് ഭക്തന് നേരെ സോഷ്യല്‍ മീഡിയയിലുണ്ടായ ജിഹാദി സൈബര്‍ ആക്രമണം. സുജിത്ത് അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രം സന്ദര്‍ശിച്ച വീഡിയോ പോസ്റ്റ് ചെയ്തതാണ് പ്രബുദ്ധ കേരളത്തിലെ മതവര്‍ഗീയവാദികള്‍ക്ക് ഹാലിളകാന്‍ കാരണം. അയോധ്യ ഹിന്ദുക്കളുടെ പുണ്യസ്ഥലവും ശ്രീരാമന്‍ ആരാധ്യപുരുഷനുമാണ് എന്നിരിക്കെ നിങ്ങള്‍ എന്തിനാണ് അവിടേക്ക് പോയി എന്നാണ് സൈബര്‍ ജിഹാദികള്‍ ചോദിക്കുന്നത്. നിങ്ങള്‍ എവിടെ പോകണം എന്ത് കാണണം എന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്ന താലിബാനിസമാണ് ഇത്.
ഒടുവില്‍ എല്ലാ മതവിദ്വേഷം പടര്‍ത്തുന്ന കമന്റുകളും ഡിലീറ്റ് ചെയ്ത് തന്റെ മതേതരത്വം തെളിയിക്കുന്ന കമന്റ് ഇടേണ്ടി വന്നു ആ യുവ യൂട്യൂബര്‍ക്ക്. നാഴികയ്ക്ക് നാല്‍പ്പതുവട്ടം ഇത് കേരളമാണെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ നാട്ടില്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് ഇഷ്ടമില്ലാത്തതൊന്നും നടക്കാത്ത അവസ്ഥയാണുള്ളത്.സ്കൂള്‍ കലോത്സവത്തില്‍ ദേശസ്നേഹം ജ്വലിപ്പിക്കുന്ന സൈനികരുടെ പോരാട്ട വീര്യം കാണിക്കുന്ന ദൃശ്യാവിഷ്ക്കാരം അവതരിപ്പിച്ചവരെ വേട്ടയാടുകയാണ് ഇടത് സര്‍ക്കാര്‍. ആ കലാസംഘത്തിന്റെ കണ്‍വീനര്‍ തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം തരണമെന്നും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതില്‍ തന്നെ കേരളത്തിന്റെ ഇന്നത്തെ ദയനീയ ചിത്രം പ്രകടമാണ്.
ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന പിണറായി വിജയനും കൂട്ടരും മതമൗലികവാദികള്‍ക്ക് മുമ്ബില്‍ മുട്ടിലിഴയുകയാണ്. പഴയിടത്തെ പോലെയുള്ള സീനിയറായ ഒരു പാചകക്കാരന് ഈ മതമൗലികവാദികളെ പേടിച്ച് കലോത്സവ വേദിയില്‍ നിന്നും പടിയിറങ്ങേണ്ടി വരുന്നു. മന്ത്രി മുഹമ്മദ് റിയാസിനെപ്പോലൊരു മന്ത്രി നേരിട്ടാണ് ഇത്തരം ഇസ്ലാമികവത്ക്കരണത്തിന് നേതൃത്വം കൊടുക്കുന്നത് എന്നതാണ് ഞെട്ടിക്കുന്നത്. ജിഹാദികളുടെ മേധാവിത്വ മനോഭാവം അംഗീകരിച്ചു തരാന്‍ ഈ നാട്ടിലെ എല്ലാവരും ഒരുക്കമല്ലെന്ന് മാത്രം മന്ത്രിയേയും പരിവാരങ്ങളെയും ഓര്‍മ്മിപ്പിക്കുന്നു.