ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 55 പെരുമ്ബാമ്ബുകള്‍, 17 രാജവെമ്ബാലകള്‍, ആറ് കപ്പുച്ചിൻ കുരങ്ങുകള്‍ എന്നിവയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.പെരുമ്ബാമ്ബുകളും മൂര്‍ഖൻ പാമ്ബുകളും ജീവനോടെയാണ് കണ്ടെടുത്തത്.കുരങ്ങുകളെ ചത്ത നിലയിലുമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 10.30ന് ബെംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ ബാങ്കോക്കില്‍ നിന്നുള്ള എയര്‍ ഏഷ്യ വിമാനത്തിലാണ് (ഫ്ലൈറ്റ് നമ്ബര്‍ എഫ്ഡി 137) മൃഗങ്ങളെ ബാഗേജില്‍ നിറച്ചതെന്ന് ബെംഗളൂരു കസ്റ്റംസിന്‍റെ പ്രസ്താവനയില്‍ പറയുന്നു.
ബാങ്കോക്കില്‍ നിന്ന് രാത്രി 10.30ന് എഫ്ഡി 137 എയര്‍ ഏഷ്യ വിമാനത്തില്‍ എത്തിയ ബാഗേജില്‍ 55 ബോള്‍ പെരുമ്ബാമ്ബുകളും 17 രാജവെമ്ബാലകളും ഉള്‍പ്പെടുന്ന 78 മൃഗങ്ങള്‍ ഉണ്ടായിരുന്നു. 78 മൃഗങ്ങളും വന്യജീവി സംരക്ഷണ നിയമം, 1972 പ്രകാരമുള്ള ഷെഡ്യൂള്‍ മൃഗങ്ങളാണ്. 1962ലെ കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110 പ്രകാരമാണ് മൃഗങ്ങളെ പിടികൂടിയത്.
വിമനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനെ ചുംബിക്കാനും സ്വയംഭോഗം ചെയ്യാനും ശ്രമം; ബംഗ്ലാദേശി യുവാവ് മുംബൈയില്‍ അറസ്റ്റില്‍
മുംബൈ: വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനെ ചുംബിക്കാനും സ്വയംഭോഗം ചെയ്യാനും ശ്രമിച്ച ബംഗ്ലാദേശി യുവാവ് മുംബൈയില്‍ അറസ്റ്റിലായി.30കാരനായ മുഹമ്മദ് ദുലാലാണ് അറസ്റ്റിലായത്. 22കാരിയായ എയര്‍ഹോസ്റ്റസ് നല്‍കിയ പരാതിയിലാണ് നടപടി. മസ്ക്കറ്റില്‍നിന്ന് മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിലാണ് സംഭവം.നിറയെ യാത്രക്കാരുള്ള വിമാനത്തിലാണ് മുഹമ്മദ് ദുലാല്‍ എയര്‍ഹോസ്റ്റസിനെതിരെ അതിക്രമം നടത്തിയത്. ഭക്ഷണ ട്രേയുമായി എത്തിയ എയര്‍ഹോസ്റ്റസിനെ കടന്നുപിടിക്കാനും ചുംബിക്കാനും ഇയാള്‍ ശ്രമിച്ചു.
എയര്‍ഹോസ്റ്റസിന് മുന്നില്‍ നഗ്നതപ്രദര്‍ശിപ്പിക്കുകയും സ്വയംഭോഗം ചെയ്തതതായും പരാതിയിലുണ്ട്. വിമാനം മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് പ്രതി മുഹമ്മദ് ദുലാലിനെ അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച പുലര്‍ച്ചെ 4.25ന് വിമാനം ഇറങ്ങുന്നതിന് 30 മിനിറ്റ് മുമ്ബാണ് സംഭവം. ധാക്കയിലേക്കുള്ള കണക്ഷൻ വിമാനത്തില്‍ കയറാൻ പോകുകയായിരുന്ന ദുലാലിനെ വിമാനത്താവളത്തിലെ സുരക്ഷാജീവനക്കാര്‍ കസ്റ്റഡിയിലെടുത്ത് സഹാര്‍ പോലീസിന് കൈമാറുകയായിരുന്നു.
2023-ല്‍ മാത്രം വിമാനത്തില്‍ യാത്രക്കാര്‍ അതിക്രമം കാട്ടിയെന്നതിന്‍റെ പേരില്‍ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പന്ത്രണ്ടാമത്തെ കേസാണിത്. അറസ്റ്റിനെത്തുടര്‍ന്ന് ദുലാലിനെ അന്ധേരി കോടതിയില്‍ ഹാജരാക്കി. തന്റെ കക്ഷിക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്നും ഇംഗ്ലീഷും ഹിന്ദിയും മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ദുലാലിന്‍റെ അഭിഭാഷകൻ വാദിച്ചു. പ്രതിയെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും അഭിഭാഷകൻ വാദിച്ചു. എന്നാല്‍ കോടതി ദുലാലിനെ വെള്ളിയാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.