
ബെംഗളൂരു കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) കുറവുള്ള ജില്ലകളിൽ രാത്രി കർഫ്യൂ വാരാന്ത്യ കർഫ്യൂ ഉൾപ്പെടെയു ള്ള നിയന്ത്രണങ്ങളിൽ ഇളവു നൽകിയേക്കും. 14നോ 15നോ ചേരാനിരിക്കുന്ന അവലോകന യോഗത്തിൽ ചർച്ച ചെയ്ത ശേഷം കോവിഡ് സാങ്കേതിക സമിതിയുടെ അഭിപ്രായം തേടിയ ശേഷമായിരിക്കുമിത്.
ഇന്നലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിനു ശേഷം നിയമമന്ത്രി ജെ.സി.മധു സ്വാമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യാപനത്തിന്റെ സിംഹ ഭാഗവും ബെംഗളൂരുവിലായിരിക്കെ സംസ്ഥാന മുടനീളം കർശന നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനെ ചില മന്ത്രിമാർ ചോദ്യം ചെയ്തതിനെ തുടർന്നാണിത്. 19 വരെയാണ് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
നഗരത്തിൽ നിന്നുള്ള യാത്ര വിനയാകും
കഴിഞ്ഞ തരംഗത്തിൽ ബെംഗളൂരുവിൽ മാത്രമായി നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ നഗര ത്തിൽ നിന്നു വ്യാപകമായി ജനം മറ്റു ജില്ലകളിലേക്കു ചേക്കേറുന്ന സാഹചര്യമുണ്ടായി.തുടർന്ന് ഗ്രാമങ്ങളിൽ പോലും വ്യാപനം വർധിച്ച സാഹച ര്യമുണ്ടായി. ഇതാണ് സംസ്ഥാ നമുടനീളം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇടയാക്കിയതെന്നും മന്ത്രി മധുസ്വാമി വിശദീകരിച്ചു.
വാരാന്ത്യങ്ങളിൽ ഹോട്ടലുകൾ, ബാറുകൾ, പബ്ബുകൾ, റി സോർട്ടുകൾ തുടങ്ങിയവയുടെ പ്രവർത്തനം വിലക്കി സർക്കാർ പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ആവിശ്യപ്പെട്ടു.ജനങ്ങളുടെ ജീവിത വരുമാനത്തെ ഇതു ബാധിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്ക് എഴു തിയ കത്തിൽ അദ്ദേഹം വ്യകതമാക്കി. പ്രതിദിനം 2 ലക്ഷം വ്യാപനമുള്ള യുഎസിൽ പോലും ഇത്തരമൊരു നടപടി ഇനി സ്വീകരിച്ചിട്ടില്ലെന്നും ലക്ഷക്കണക്കിന് ആളുകളും കത്തിലുണ്ട്.