Home Featured കര്‍ണാടകയില്‍ യുവാവിനെ വെട്ടിക്കൊന്നു; നിരോധനാജ്ഞ

കര്‍ണാടകയില്‍ യുവാവിനെ വെട്ടിക്കൊന്നു; നിരോധനാജ്ഞ

മംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവില്‍ യുവാവിനെ വെട്ടിക്കൊന്നു. കാട്ടിപ്പള്ള നാലാം ബ്ലോക്കില്‍ താമസിക്കുന്ന ജലീല്‍ (45) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല.തന്‍റെ കടയുടെ മുന്നില്‍ നില്‍ക്കുമ്ബോഴാണ് ജലീലിന് വെട്ടേറ്റത്.

ജൂലൈയില്‍ ഇത്തരത്തില്‍ മുഹമ്മദ് ഫൈസല്‍ എന്ന യുവാവും ഇവിടെ കൊല്ലപ്പെട്ടിരുന്നു.യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം എ.ജെ. ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ പറഞ്ഞു.അനിഷ്ട സംഭവങ്ങള്‍ തടയാന്‍ പൊലീസ് ഇന്ന് രാവിലെ ആറു മുതല്‍ 48 മണിക്കൂര്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

മൈസൂരു-കുശാല്‍നഗര്‍ റെയില്‍പാത; നടപടികള്‍ മുന്നോട്ട്

ബംഗളൂരു: നിര്‍ദിഷ്ട മൈസൂരു-കുശാല്‍നഗര്‍ റെയില്‍പാതയുമായി ബന്ധപ്പെട്ട നടപടികളുമായി മൈസൂരു റെയില്‍വേ ഡിവിഷന്‍ മുന്നോട്ട്.88 കിലോമീറ്ററാണ് മൈസൂരുവില്‍നിന്ന് കുശാല്‍നഗറിലേക്കുള്ള ദൂരം. രണ്ടു മണിക്കൂറാണ് റോഡുമാര്‍ഗമുള്ള യാത്രാസമയം. റെയില്‍പാത വരുന്നതോടെ ഇതിനേക്കാള്‍ കുറഞ്ഞ സമയംകൊണ്ട് മൈസൂരുവില്‍നിന്ന് കുശാല്‍നഗറിലെത്താന്‍ സാധിക്കും.

കര്‍ണാടകയില്‍ റെയില്‍വേ ശൃംഖലയില്ലാത്ത ഏക ജില്ലയാണ് കുടക്. റെയില്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇതിനു പരിഹാരമാകും. കുടകിലേക്കുള്ള വിനോദസഞ്ചാരികള്‍ക്കും റെയില്‍പാത പ്രയോജനകരമാകും. 2023 മാര്‍ച്ചോടെ പാതയുടെ വിശദ പദ്ധതിരേഖ (ഡി.പി.ആര്‍) റെയില്‍വേ ബോര്‍ഡിനു സമര്‍പ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

2018-19 ബജറ്റിലാണ് മൈസൂരു-കുശാല്‍നഗര്‍ റെയില്‍പാത കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 1854 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന നിര്‍മാണച്ചെലവ്. 2022-23 ബജറ്റില്‍ പദ്ധതിക്കായി 1000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ബെലഗോള, യെല്‍വാല, ബിലിക്കെരെ, ഹുന്‍സൂര്‍, പെരിയപട്ടണ തുടങ്ങി ഒമ്ബതു സ്റ്റേഷനുകളാണുണ്ടാകുക.

അതേസമയം, പദ്ധതിക്കെതിരെ പരിസ്ഥിതിപ്രവര്‍ത്തകര്‍ എതിര്‍പ്പുയര്‍ത്തുന്നുണ്ട്. പാത കടന്നുപോകുന്ന മേഖലയില്‍ വൃക്ഷങ്ങള്‍ മുറിക്കണമെന്നതാണ് എതിര്‍പ്പിനു കാരണം. കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതിയുള്ള പദ്ധതിയായതിനാല്‍ എതിര്‍പ്പ് കാര്യമാക്കാതെ മുന്നോട്ടുപോകാന്‍തന്നെയാണ് അധികൃതരുടെ തീരുമാനം. സര്‍വേയുടെ പുരോഗതി വിലയിരുത്താന്‍ മൈസൂരു-കുടക് എം.പി പ്രതാപസിംഹയുടെ നേതൃത്വത്തില്‍ മൈസൂരു റെയില്‍വേ ഡിവിഷന്‍ ഉദ്യോഗസ്ഥരുടെ യോഗം ഈയടുത്ത് ചേര്‍ന്നിരുന്നു. സര്‍വേയുടെ പുരോഗതി സംബന്ധിച്ച കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ എം.പിയെ അറിയിച്ചിട്ടുണ്ട്.

നിലവില്‍, പദ്ധതിക്കായി ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ് കണ്ടെത്താന്‍ അന്തിമസര്‍വേ പുരോഗമിക്കുകയാണ്. ഏകദേശം 522 ഹെക്ടര്‍ ഭൂമി വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. സര്‍വേ പൂര്‍ത്തിയാക്കി ഡി.പി.ആര്‍ സമര്‍പ്പിച്ചശേഷം സ്ഥലമേറ്റെടുക്കല്‍ ആരംഭിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group