ബെംഗളൂരു: വാരാന്ത്യ കർഫ്യൂവിനെ തുടർന്ന് സർവീസുകൾ മുടങ്ങിയതോടെ ബിഎംടിസിയുടെ പ്രതിദിന വരുമാനത്തിൽ 6 കോടി രൂപയുടെ കുറവ്. അവശ്യ സേവനങ്ങൾക്കായി 10 ശതമാനം നോൺ എസി ബസുകളും വിമാനത്താവളത്തിലേക്കുള്ള വായുവജ്ര എസി സർവീസുകളുമാണ് ശനി, ഞായർ ദിവസങ്ങളിൽ നട ത്തുന്നത്.2 ലോക്ഡൗൺ കാലയളവുകളിൽ മാസങ്ങളോളം സർവീസ് നിലച്ചതോടെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബിഎംടിസിക്ക് കഴിഞ്ഞ 4 മാസങ്ങളിൽ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ വരുമാനവും കുതിച്ചുയർന്നിരുന്നു.