ബംഗളൂരു: ബംഗളൂരു നാദാപുരം റൂട്ടിൽ ബസ് ടിക്കറ്റ് കോവിഡ് കാലത്തേതിന് സമാനമായി തുടരുന്നത് പിൻവലിക്കണമെന്ന് ബാംഗ്ലൂർ നാദാപുരം കൾച്ചറൽ ഫോറം (ബി.എൻ.സി.എഫ് ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് നാദാപുരം റൂട്ടിലെ ബസ് കാസർകോട് വഴി സർവിസ് നടത്തിയിരുന്നതിനാൽ ഉയർന്ന നിരക്കാണ് ഈടാക്കിയിരുന്നത്. സാഹചര്യം മാറിയിട്ടും ഇതേ ടിക്കറ്റ് നിരക്ക് തുടരുകയാണെന്നും ഇത് യാത്രക്കാരോടുള്ള അനീതിയാണെന്നും ഫോറം ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ടിക്കറ്റ് നിരക്ക് കുറക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകാൻ ബി.എൻ.സി.എ തീരുമാനിച്ചു. നിർവാഹക സമിതി അംഗങ്ങളുടെ യോഗം മെജസ്റ്റിക്കിലെ ചിക്കൻ കൗണ്ടിറസ്റ്റാന്റിൽ ചേർന്നു.
ബംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന നാദാപുരം സ്വദേശികളുടെ വിശാല കൂട്ടായ്മയാണ് ബാഗ്ലൂർ നാദാപുരം കൾച്ചറൽ ഫോറം.
ആശുപ്രതി ചികിത്സ സഹായം, നിയമ സഹായങ്ങൾ, തൊഴിൽ സാധ്യത ഉപദേശങ്ങൾ, കോവിഡ് കാലത്തെ യാത്ര പാസ് സൗകര്യങ്ങൾ, കോവിഡ് ബന്ധപ്പെട്ടുള്ള വിവരങ്ങൾ കൈമാറൽ എന്നിവ മുൻകാല പ്രവർത്തനങ്ങളിൽ ചില താണെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നാട്ടിലെ സാമൂഹിക-വിദ്യാഭ്യാസ-രാഷ്ട്രീയ ഉന്ന മനത്തിനു വേണ്ടി ഫോറം കൈകോർത്ത് പ്രവർത്തിക്കുന്നുണ്ടന്നും ഭാരവാഹികൾ പറഞ്ഞു.
പ്രസിഡന്റ് ഹാരിസ് ഐമാക്ക് അധ്യക്ഷത വഹിച്ചു. നഫൽ കുമ്മങ്കോട്, ശമീൽ, അൽത്താഫ് എടോളി, അബ്ദുല്ല എ. ബി.ഡി എന്നിവർ സംസാരിച്ചു. മുഖ്യരക്ഷാധികാരി സിദ്ദീഖ് തങ്ങൾ യോഗം നിയന്ത്രിച്ചു. യോഗത്തിൽ സെക്രട്ടറി അബ്ദുൽ കബീർ സ്വാഗതവും വൈസ് പ്രസിഡന്റ് സി.എച്ച്. സഹീർ നന്ദിയും പറഞ്ഞു.