ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോള തലത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനേക്കാൾ ജനപ്രീതിയുള്ള നേതാവെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി പറഞ്ഞു. ഇന്ത്യയിൽ മാത്രമല്ല, ലോകം മുഴുവൻ മോദിയെ വാഴ്ത്തുന്ന സ്ഥിതിയാണ്.
ഇതിനു തെളിവാണ് യൂറോപ്പ് പര്യടനത്തിനിടെ ഉയർന്നു കേട്ട് “മോദി മോദി’ മുദ്രാവാക്യമെന്നും ഗോവയിലെ പനജിയിൽ നടന്ന ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ രവി പറഞ്ഞു.
ബംഗളുരു:വെള്ളക്കെട്ടിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെടുത്തു
ബെംഗളൂരു : വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ മുങ്ങിമരിച്ച ഇമ്രാൻ പാഷ, മുബാറക് ഫർ റഹ്മാൻ (17), സാഹിൽ സുഹൈൽ അഹമ്മദ് (15) മൃതദേഹങ്ങൾ കണ്ടെടുത്തു.എന്നാൽ വ്യാഴാഴ്ച രാത്രി വെളിച്ചം കുറവായതിനാൽ രക്ഷാപ്രവർത്തനം നിർത്തിവച്ചതിനാൽ മൃതദേഹങ്ങൾ കണ്ടെത്താനായില്ല.
വെള്ളിയാഴ്ച രാവിലെയാണ് പ്രവർത്തനം പുനരാരംഭിച്ചത്. യാത്രയ്ക്കിടെ മൂവരോടൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് കൗമാരക്കാരും മറ്റ് കുറച്ച് ദൃക്സാക്ഷികളും മുങ്ങിമരിച്ച സ്ഥലം കൃത്യമായി കണ്ടെത്താൻ പോലീസിനെയും രക്ഷാപ്രവർത്തകരെയും സഹായിച്ചു.
ഉച്ചയോടെ മുബാറക്കിന്റെയും സാഹിലിന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തെങ്കിലും വൈകുന്നേരത്തോടെ ഇമ്രാന്റെ മൃതദേഹംപുറത്തെടുത്തതായി പോലീസ് വിശദീകരിച്ചു.