Home Featured IPL 2022: ജഡ്ഡുവിന്റെ ക്യാപ്റ്റന്‍സി ഏറ്റില്ല, ഇടയ്ക്ക് കയറി ധോണി, ഫീല്‍ഡൊരുക്കിയത് തല

IPL 2022: ജഡ്ഡുവിന്റെ ക്യാപ്റ്റന്‍സി ഏറ്റില്ല, ഇടയ്ക്ക് കയറി ധോണി, ഫീല്‍ഡൊരുക്കിയത് തല

മുംബൈ: ഐപിഎല്ലിലെ ആദ്യ മത്സരം കഴിഞ്ഞതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍സി പ്രശ്‌നം ചര്‍ച്ചയായിരിക്കുകയാണ്.എന്നാല്‍ തോറ്റെങ്കിലും കളിക്കളത്തില്‍ അമ്ബരപ്പിക്കുന്ന കാര്യങ്ങളാണ് സംഭവിച്ചത്. രവീന്ദ്ര ജഡേജയായിരുന്നു ടീം ക്യാപ്റ്റന്‍. എന്നാല്‍ കടുത്ത സമ്മര്‍ദത്തിലായിരുന്നു താരം. പല ഫീല്‍ഡിംഗ് പിഴവുകളും, ബൗളിംഗ് റൊട്ടേഷന്‍ കൃത്യമായി നടക്കാത്തതും സിഎസ്‌കെയ്ക്ക് തലവേദനയായിരുന്നു.

എന്നാല്‍ മത്സരത്തില്‍ ആരാധകരെ അടക്കം ആവേശം കൊള്ളിച്ച്‌ മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റന്‍സി ഇല്ലാതെ തന്നെ കളി നിയന്ത്രിക്കുന്നതാണ് കണ്ടത്. ഇടയ്ക്ക് വെച്ച്‌ ബൗളര്‍മാരുമായും ഫീല്‍ഡറുമായും ധോണി സംസാരിക്കുന്നതും ഫീല്‍ഡ് ഒരുക്കുന്നതും കൃത്യമായി കാണാന്‍ സാധിക്കുമായിരുന്നു.വളരെ ചെറിയ ടോട്ടലാണ് മത്സരത്തില്‍ സിഎസ്‌കെ കെകെആറിന് നല്‍കിയത്.

സ്ട്രാറ്റജിക് ടൈം ഔട്ടിനിടെ സിഎസ്‌കെ കോച്ച്‌ സ്റ്റീഫന്‍ ഫ്‌ളെമിംഗ് മത്സരത്തിനിടെ ധോണിയുമായി സംസാരിക്കുന്നത് കാണാമായിരുന്നു. വളരെ ഗൗരവത്തില്‍ ഫ്‌ളെമിംഗ് എന്തൊക്കെയോ ധോണിയോട് പറയുന്നുണ്ടായിരുന്നു. കെകെആറിന് അജിന്‍ക്യ രഹാനെയും വെങ്കടേഷ് അയ്യരും ചേര്‍ന്ന് നല്ല തുടക്കമായിരുന്നു നല്‍കിയത്.

സിഎസ്‌കെ പ്രതിരോധത്തില്‍ ബാറ്റ് ചെയ്ത പിച്ചിലായിരുന്നു കെകെആര്‍ അനായാസം ബാറ്റ് ചെയ്തത്. റണ്‍ ഒഴുകുന്നതില്‍ ഫ്‌ളെമിംഗ് നിരാശനായിരുന്നുവെന്ന് ആ സംസാരത്തില്‍ നിന്ന് വ്യക്തമായിരുന്നു. ധോണിയെ തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിച്ചതും ഇത് തന്നെയായിരിക്കും.ബ്രേക് കഴിഞ്ഞ ഉടനെ താരങ്ങള്‍ ഫീല്‍ഡിംഗിനായി പോയ ഉടനെയാണ് ധോണി ഇടപെടല്‍ തുടങ്ങിയത്. ഫീല്‍ഡിം ഒന്ന് മാറ്റുകയും ചെയ്തു ധോണി.

ഓരോ മൂലയ്ക്കും പോയി നില്‍ക്കാനായിരുന്നു ധോണിയുടെ നിര്‍ദേശം. തുടക്കത്തില്‍ ജഡേജയായിരുന്നു നിര്‍ദേശങ്ങള്‍ നല്‍കിയത്. ചെറിയ സ്‌കോറായത് കൊണ്ട് ജഡേജയ്ക്ക് സ്‌കോര്‍ പ്രതിരോധിക്കുക ദുഷ്‌കരമായിരുന്നു. സമ്മര്‍ദം ഏറി വന്ന ഘട്ടത്തിലാണ് ജഡേജ ധോണിയുടെ സഹായം തേടിയത്. ഈ ഘട്ടത്തില്‍ ധോണിയുടെ പിന്നിലേക്ക് ജഡേജ മാറുകയും ചെയ്തു. എല്ലാ ഫീല്‍ഡര്‍മാരോടും കൃത്യസ്ഥാനത്ത് നില്‍ക്കാന്‍ ധോണി നിര്‍ദേശം നല്‍കുന്നത് മൈക്കില്‍ കുടുങ്ങുകയും ചെയ്തു.

ടീം ഇന്ത്യയില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറിയെങ്കില്‍ നിര്‍ണായകമായ പല തീരുമാനങ്ങളും ധോണിയായിരുന്നു എടുത്തത്. വിരാട് കോലിയെ ഒരുപാട് സഹായിച്ചതും ധോണിയുടെ മകവാണ്. കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഫീല്‍ഡൊരുക്കുന്നതില്‍ അടക്കം ധോണിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നില്ല. വിക്കറ്റ് കീപ്പര്‍ എന്ന നിലയിലുള്ള അഡ്വാന്റേജും ഇതോടൊപ്പം അദ്ദേഹം മുതലെടുത്തു. കഴിഞ്ഞ തവണ സിഎസ്‌കെയുടെ വന്‍ വിജയത്തിന് കാരണം ധോണിയുടെ മിടുക്കാണ്.

ധോണിയുടെ മികവാണ് തന്നെ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിച്ചത്. ധോണിയെ കുറിച്ച്‌ നമ്മള്‍ ഭയപ്പെടേണ്ടതില്ലെന്നും ജഡേജ പറഞ്ഞു. എന്തൊക്കെ ചോദ്യങ്ങള്‍ നേരിട്ടാലും, അദ്ദേഹം ഒരു കാര്യത്തിനായി ഞാന്‍ സമീപിക്കുക ധോണിയെയാണ്. അതുകൊണ്ട് വലിയ രീതിയില്‍ മാറ്റമമുണ്ടാകില്ലെന്നും ജഡേജ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group