ബംഗളൂരു: ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപിച്ചാൽ വൻ വരുമാനം വാഗ്ദാനം ചെയ്ത് നിരവധി നിക്ഷേപകരെ കബളിപ്പിച്ച 29കാരൻ അറസ്റ്റിൽ.കണ്ണൂർ സ്വദേശി ഷനീദ് അബ്ദുൾ അമീദ് (29) ആണ് അറസ്റ്റിലായ പ്രതി.ശനീദ് ഏതാനും ടെലിഗ്രാം ഗ്രൂപ്പുകൾ സൃഷ്ടിച്ചിരുന്നു. ആ ഗ്രൂപ്പിലെ പരിചയക്കാർ വ്യാജ സിം കാർഡുകളും വ്യാജ ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൊറിയർ വഴി അയച്ചുകൊടുത്തു.
ഇയാൾ സുഹൃത്ത് നിഹാലിനൊപ്പം വ്യാജ സിം കാർഡുകൾ ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ലിങ്കുകൾ അയച്ചുകൊടുത്തിരുന്നു. ഇരയായ ആൾ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ, ഷനീദിന് അവരുടെ ബാങ്ക് വിശദാംശങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും.ഈ വിവരം ഉപയോഗിച്ചാണ് ഷനീദ് ഇരയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയത്.
ഇതേത്തുടർന്നാണ് ബംഗളൂരു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം ക്രിപ്‌റ്റോ തട്ടിപ്പിന്റെ പ്രധാന കണ്ണി ദുബായിലാണെന്നാണ് സൂചന.പ്രതികളിൽ നിന്ന് 222 സിം കാർഡുകൾ, 10 മൊബൈലുകൾ, 10 ഡെബിറ്റ് കാർഡുകൾ, പാസ്ബുക്ക്, ചെക്ക് ബുക്ക് എന്നിവ പിടിച്ചെടുത്തു.
കർണാടകയിൽ പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ ഫോണും കവര്‍ന്നു; രണ്ടുപേര്‍ അറസ്റ്റില്‍
മംഗളൂരു: മംഗളൂരുവില്‍ പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ മയക്കുമരുന്ന് സംഘത്തില്‍പെട്ട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.മംഗളൂരു കാട്ടിപ്പള്ള സ്വദേശികളായ അഭിഷേക് ഷെട്ടി (24), ചേതന്‍ (23) എന്നിവരെയാണ് സൂറത്ത്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കാട്ടിപ്പള്ളയ്ക്ക് സമീപം പെലത്തൂരില്‍ നിന്നാണ് പതിനാറുകാരനെ തട്ടിക്കൊണ്ടുപോയത്.
കുട്ടിയെ കബളിപ്പിക്കാന്‍ പ്രതികളില്‍ ഒരാള്‍ ആളൊഴിഞ്ഞ റോഡില്‍ വീണു. കൗമാരക്കാരന്‍ റോഡില്‍ എത്തിയപ്പോള്‍ ഇയാള്‍ തന്നെ എഴുന്നേല്‍പ്പിക്കണമെന്ന് കുട്ടിയോട് ആവശ്യപ്പെട്ടു. എഴുന്നേല്‍പ്പിക്കുന്നതിനിടെ മറ്റൊരാള്‍ കൂടിയെത്തുകയും പതിനാറുകാരനെ ബലം പ്രയോഗിച്ച് എടിഎമ്മില്‍ കയറ്റി പണം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ബാറില്‍ കൊണ്ടുപോയി കൗമാരക്കാരന്റെ പണം ഉപയോഗിച്ച് മദ്യം കഴിക്കുകയും ചെയ്തു.
പിന്നീട് ഇവര്‍ കൗമാരക്കാരനെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ കൈക്കലാക്കി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.