ബംഗളൂരു: കാണാതായ അധ്യാപികയുടെ മൃതദേഹം മാണ്ഡ്യ ജില്ലയിലെ മേലുകോട്ടെ ക്ഷേത്രത്തിനടുത്ത മൈതാനിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിർണായകമാവുന്ന വിഡിയോ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.ആരോ പകർത്തി അയച്ചുകൊടുത്ത 13 സെക്കൻഡ് ദൃശ്യങ്ങളില്‍ യുവാവും അധ്യാപികയും തമ്മില്‍ വഴക്കിടുന്നതിന്‍റെയും മല്‍പിടിത്തം നടത്തുന്നതിന്‍റെയും ദൃശ്യങ്ങളാണുള്ളത്. പാണ്ഡവപുര താലൂക്കില്‍ മാണിക്യഹള്ളി ഗ്രാമത്തിലെ സാമൂഹിക പ്രവർത്തകൻ വെങ്കിടേഷിന്‍റെ മകള്‍ ദീപിക വി. ഗൗഡയുടെ (28) മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഒമ്ബതിന് പതിവുപോലെ സ്കൂട്ടറില്‍ ഗെസ്റ്റ് അധ്യാപികയായി ജോലിചെയ്യുന്ന മേലുകോട്ടയിലെ സ്വകാര്യ സ്കൂളിലേക്കു പോയ ദീപിക വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല.
ഭർത്താവ് മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്‌ഓഫ് ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. അന്ന് വൈകുന്നേരം ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി. അന്വേഷണത്തിനിടെ അധ്യാപികയുടെ സ്കൂട്ടർ ക്ഷേത്രമൈതാന പരിസരത്ത് കണ്ടെത്തി. ബന്ധുക്കള്‍ നടത്തിയ തിരച്ചിലില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. കുടുംബകാര്യങ്ങള്‍ അറിയുന്ന 21കാരന്‍റെ വിളിയാണ് കൊല്ലപ്പെട്ട യുവതിയുടെ മൊബൈല്‍ ഫോണില്‍ അവസാനമായി വന്നത്. മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് ഈ യുവാവ് ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
10,000 പുതിയ എടിഎമ്മുകൾ എത്തുന്നു; ബാങ്കുകൾ ലക്ഷ്യം വെക്കുന്നത് വമ്പൻ മാറ്റം
അടുത്ത 12-18 മാസത്തിനുള്ളിൽ ബാങ്കുകൾ 40,000 പഴയ എടിഎമ്മുകൾ മാറ്റിസ്ഥാപിക്കുമെന്ന് റിപ്പോർട്ട്. കൂടാതെ 10,000 ത്തോളം പുതിയ എടിഎമ്മുകൾ കൂട്ടിച്ചേർക്കുകയും ചെയ്യും. എല്ലാ ഷെഡ്യൂൾഡ് ബാങ്കുകളും ചേർന്ന് 2023 സാമ്പത്തിക വർഷത്തിൽ 4,452 എടിഎമ്മുകൾ പുതിയതായി സ്ഥാപിച്ചു. ഇതോടെ 2023 മാർച്ച് അവസാനം ആയപ്പോഴേക്കും ആകെ എടിഎമ്മുകളുടെ എണ്ണം 2,19,513 ആയി.2022-23-ൽ, മൊത്തം എടിഎമ്മുകളുടെ എണ്ണം 3.5 ശതമാനം വർധിച്ചു,പല മെഷീനുകളും പഴകിയതിനാൽ എടിഎമ്മുകളിൽ സാങ്കേതിക തടസ്സങ്ങളുണ്ട്. അവയെല്ലാം പുതുക്കേണ്ടതുണ്ട്.
എടിഎം ഹാർഡ്‌വെയറിലും സോഫ്‌റ്റ്‌വെയറിലും ഇപ്പോൾ തന്നെ ധാരാളം പ്രശ്നങ്ങളുണ്ട്. ഇതാണ് പഴയ എടിഎമ്മുകൾ വേഗത്തിൽ മാറ്റാൻ ബാങ്കുകളെ പ്രേരിപ്പിക്കുന്നത്. സ്വകാര്യ മേഖലാ ബാങ്കുകൾ ക്യാഷ് ഡിസ്പെൻസറുകളിൽ നിന്ന് ക്യാഷ് റീസൈക്ലറുകളിലേക്ക് മാറുകയാണ്. പണം പിൻവലിക്കുന്നതിനും ഡെപോസിറ്റ് ചെയ്യുന്നതിനും സാധിക്കുന്ന ടെർമിനലാണ് ക്യാഷ് റീസൈക്ലറുകൾ. ഇത് ബാങ്ക് ബ്രാഞ്ചുകളിൽ തിരക്ക് കുറയുന്നതിന് സഹായിക്കും.
മൊത്തത്തിലുള്ള പ്രവർത്തന ചെലവും കുറയും. ചില പ്രധാന പൊതുമേഖലാ ബാങ്കുകളും ക്യാഷ് റീസൈക്ലറുകൾ സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്. ഒരു എടിഎമ്മിന് ഏകദേശം 3.5 ലക്ഷം രൂപയും കാഷ് റീസൈക്ലറിന് ഏകദേശം 6 ലക്ഷം രൂപയുമാണ് വില. 50,000 എടിഎമ്മുകളിൽ 25 ശതമാനവും ക്യാഷ് റീസൈക്ലറുകളായിരിക്കുമെന്ന് കണക്കാക്കിയാൽ, ബാങ്കുകളുടെ മൊത്തത്തിലുള്ള മൂലധനച്ചെലവ് ഏകദേശം 2,000 കോടി രൂപയായിരിക്കും. 2023 മാർച്ച് ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിൽ പൊതു മേഖലാ ബാങ്കുകളുടെ എടിഎം 63 ശതമാനവും സ്വകാര്യ മേഖലാ ബാങ്കുകളുടെ എടിഎം 35 ശതമാനവുമായിരുന്നു.