Home Featured ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇനി ഇല്ല, കരാർ റദ്ദാക്കി!!

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇനി ഇല്ല, കരാർ റദ്ദാക്കി!!

by കൊസ്‌തേപ്പ്

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായി ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാകില്ല. ക്ലബ് താരത്തിന്റെ കരാർ റദ്ദാക്കിയതായി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാ അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന് എതിരെ നൽകിയ അഭിമുഖം ഏറെ വിവാദം ആയിരുന്നു. ആ അഭിമുഖത്തിന്റെ തുടർ നടപടി ആയാണ് ഈ നടപടി.

താരവുമായി ചർച്ച ചെയ്ത് സംയുക്തമായാണ് കരാർ റദ്ദാക്കാൻ തീരുമാനിച്ചത് എന്ന് ക്ലബ് ഇന്ന് ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു. റൊണാൾഡോ ക്ലബിന് നൽകിയ സംഭാവനക്ക് നന്ദി പറയുന്നു എന്നും ക്ലബ് പറഞ്ഞു.

കഴിഞ്ഞ സീസണിൽ ആയിരുന്നു റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരികെ എത്തിയത്. തിരിച്ചെത്തിയ ആദ്യ സീസണിൽ റൊണാൾഡോ ക്ലബിന്റെ ടോപ് സ്കോറർ ആയിരുന്നു. എന്നാൽ ടെൻ ഹാഗ് വന്നതോടെ കാര്യങ്ങൾ മാറി. ഈ സീസണിൽ റൊണാൾഡോക്ക് അധികം അവസരം ലഭിച്ചില്ല. അവസരം ലഭിച്ചപ്പോൾ താരം തിളങ്ങിയതുമില്ല. പരിശീലകൻ ടെൻ ഹാഗുമായി റൊണാൾഡോ അടുത്തിടെ ഉടക്കുകയും ചെയ്തിരുന്നു. ഇനി റൊണാൾഡോ ഏത് ക്ലബിലേക്ക് പോകും എന്ന് വ്യക്തമല്ല.

പരിശീലകന്‍ എറിക് ടെന്‍ഹാഗിനെയും ടീമിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ദിവസങ്ങള്‍ മുന്‍പാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്തെത്തിയത്. ഇത് ടീമുമായുള്ള താരത്തിന്‌റെ ബന്ധം കൂടുതല്‍ വഷളാക്കി. തുടര്‍ വിവാദങ്ങളാണ് ഇപ്പോള്‍ വഴിപിരിയലില്‍ കലാശിച്ചത്. ലോകകപ്പിനായി പോര്‍ച്ചുഗല്‍ ടീമിനൊപ്പം ഖത്തറിലുള്ള റൊണാള്‍ഡോ, തന്‌റെ പരസ്യ പ്രതികരണം ന്യായീകരിച്ച് വീണ്ടും രംഗത്തെത്തിയിരുന്നു. വിവാദ അഭിമുഖത്തില്‍ ആലോചിച്ച് തുടര്‍ നടപടിയുണ്ടാകുമെന്ന് നേരത്തെ വ്യക്തമാക്കിയ മാഞ്ചസ്റ്റര്‍ ടീം ഒടുവില്‍ കരാര്‍ റദ്ദാക്കല്‍ വിവരം സ്ഥിരീകരിക്കുകയായിരുന്നു.

യുവാന്‌റസില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരികെ എത്തിയത് മുതല്‍ ടീമുമായി ക്രിസ്റ്റ്യാനോയ്ക്ക് സ്വരച്ചേര്‍ച്ചയുണ്ടായിരുന്നില്ല. പ്രീമിയര്‍ ലീഗില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന യുണൈറ്റഡിന് ക്രിസ്റ്റ്യാനോയുടെ സാന്നിധ്യത്തിലും കാര്യമായ മെച്ചമുണ്ടായുമില്ല. നവംബര്‍ ആറിന് ആസ്റ്റണ്‍വില്ലയ്‌ക്കെതിരെയാണ് യുണൈറ്റഡിനായി താരം അവസാനമായി കളിച്ചത്. ക്രിസ്റ്റിയാനോ നയിച്ച ടീം 3-1 ന് അന്ന് തോറ്റിരുന്നു.

കഴിഞ്ഞമാസം ടോട്ടനത്തിനെതിരായ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങാന്‍ വിസമ്മതിച്ചതോടെ ചെല്‍സിക്കെതിരായ മത്സരത്തില്‍ റോണോയെ പരിശീലകന്‍ ടെന്‍ഹാഗ് പരിഗണിച്ചിരുന്നില്ല. കഴിഞ്ഞയാഴ്ച ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് ക്ലബ് തന്നെ വഞ്ചിക്കുകയായിരുന്നു എന്ന ഗുരുതര ആരോപണം താരം ഉന്നയിച്ചത്. 2013 ല്‍ സര്‍ അലക്‌സ് ഫെര്‍ഗൂസണ്‍ പരിശീലക സ്ഥാനത്ത് നിന്ന് വിരമിച്ചതോടെ ടീമിന് പുരോഗതി ഉണ്ടായില്ലെന്നതടക്കം കുറ്റപ്പെടുത്തലും താരം നടത്തി. ഇതോടെ ടീം വിടുമെന്ന ചർച്ചകളും സജീവമായി.

പരസ്പരധാരണ പ്രകാരമാണ് കരാർ റദ്ദാക്കിയതെന്ന് സ്ഥിരീകരിച്ച റോണോ, യുണൈറ്റഡിനോട് എന്നും അചഞ്ചല സ്നേഹമെന്നും എന്നാൽ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ സമയമായെന്നും പ്രതികരിച്ചു. ഈ സീസണിലും തുടർന്നും വിജയാശംസകൾ നേരുന്നതായും ക്രിസ്റ്റ്യാനോ വ്യക്തമാക്കി. ഫെർഗൂസന്റെ ശിക്ഷണത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലൂടെയാണ് പോർച്ചുഗീസ് താരം താര പദവിയിലെത്തുന്നത്. തുടർന്ന് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ പിന്നീട് യുവാന്റസിലേക്ക് എത്തി. രണ്ടാം വരവിൽ 54 മത്സരങ്ങളിൽ നിന്ന് 27 ഗോളുകളാണ് താരം യുണൈറ്റഡിനായി നേടിയത്.

റൊണാള്‍ഡോ പറഞ്ഞത്…

‘എനിക്ക് പരിശീലകന്‍ എറിക് ടെന്‍ ഹാഗിനോട് ഒരുതരത്തിലും ബഹുമാനമില്ല. കാരണം അദ്ദേഹം എന്നെ ബഹുമാനിക്കുന്നില്ല. ക്ലബിന്‍റെ നല്ലതിനാണ് ഞാന്‍ മാഞ്ചസ്റ്ററില്‍ തുടരുന്നത്. എന്നെ ക്ലബില്‍ നിന്ന് പുറത്താക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അക്കൂട്ടത്തില്‍ പരിശീലകന്‍ മാത്രമല്ല, വേറെയും കുറെ പേരുണ്ട്. എന്താണ് നടക്കുന്നതെന്നറിയില്ല. ഞാന്‍ വഞ്ചിക്കപ്പെട്ടത് പോലെ തോന്നുന്നു. ചിലര്‍ക്ക് എന്നെ അവിടെ ആവശ്യമില്ല. കഴിഞ്ഞ വര്‍ഷവും ഇങ്ങനെ ആയിരുന്നു. സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ പോയതിനു ശേഷം ക്ലബിന് ഒരു പുരോഗതിയുമില്ല’- ഇതായിരുന്നു അഭിമുഖത്തില്‍ ക്രിസ്റ്റ്യാനോയുടെ വാക്കുകള്‍. 

റൊണാള്‍ഡോയുടെ പ്രതികരണം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. അഭിമുഖത്തിലെ പരാമർശങ്ങളുടെ പേരില്‍ താരത്തിനെതിരെ നടപടിയുണ്ടാകുമെന്ന് ക്ലബ് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏത് നിമിഷവും യുണൈറ്റഡില്‍ നിന്ന് പുറത്താക്കപ്പെടാം എന്ന അഭ്യൂഹങ്ങള്‍ ഉയർന്നു. ഈ നാടകീയ ദിനങ്ങള്‍ക്കൊടുവിലാണ് റൊണാള്‍ഡോയും ക്ലബും വഴിപിരിയാന്‍ ധാരണയിലെത്തിയത്. യുണൈറ്റില്‍ രണ്ട് കാലഘട്ടങ്ങളിലായി 346 മത്സരങ്ങള്‍ കളിച്ച ക്രിസ്റ്റ്യാനോ 145 ഗോളുകള്‍ നേടിയിട്ടുണ്ട്. രണ്ടാംവരവില്‍ 54 കളിയില്‍ 27 തവണ വലകുലുക്കി. 2003 മുതല്‍ 2009 വരെയായിരുന്നു യുണൈറ്റഡില്‍ റോണോയുടെ ആദ്യ കാലം. 

You may also like

error: Content is protected !!
Join Our WhatsApp Group