Home Featured കർണാടകത്തിൽ ഇതര മതത്തിൽപെട്ട പെൺകുട്ടിയുമായി നടന്ന യുവാവിനെ തല്ലിച്ചതച്ചു

കർണാടകത്തിൽ ഇതര മതത്തിൽപെട്ട പെൺകുട്ടിയുമായി നടന്ന യുവാവിനെ തല്ലിച്ചതച്ചു

ബംഗളൂരു: കര്‍ണാടകയില്‍ ഹിന്ദു പെണ്‍കുട്ടിക്കൊപ്പം നടന്ന മുസ്‌ലിം യുവാവിനെ മര്‍ദിച്ചതായി പരാതി. സുള്ള്യയ്ക്ക് സമീപം കല്ലുഗുണ്ടി സ്വദേശിയായ അഫീദ് (20) എന്ന യുവാവാണ് മര്‍ദ്ദനത്തിനിരയായത്.വ്യാഴാഴ്ച മംഗളൂരുവില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കുക്കെ സുബ്രഹ്മണ്യയിലാണ് സംഭവം നടന്നത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയോടൊപ്പം നടന്നുപോയ അഫീദിനെ അജ്ഞാതരായ ഒരു സംഘം ആളുകള്‍ മര്‍ദിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെത്തിയ യുവാവിനെ ഒരു സംഘം ആളുകള്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇരുവരും വ്യത്യസ്ത മതസ്ഥരാണെന്ന് തിരിച്ചറിഞ്ഞ സംഘം യുവാവിനെ മര്‍ദിക്കുകയും അടിവസ്ത്രത്തില്‍ മുറിവുകളോടെ നിലത്ത് കിടക്കുന്ന അഫീദിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

പരിക്കേറ്റ അഫീദ് സുള്ള്യയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അജ്ഞാതരായ 12 പേര്‍ക്കെതിരെ സുബ്രഹ്മണ്യ പോലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, പെണ്‍കുട്ടിയുടെ പിതാവ് അഫീദിനെതിരെ പീഡനപരാതി നല്‍കിയിരിക്കുകയാണിപ്പോള്‍. 17കാരിയായ തന്‍റെ മകളെ അഫീദ് പിന്തുടരുകയും മൊബൈല്‍ നമ്ബര്‍ ആവശ്യപ്പെടുകയും ചെയ്തതായി പിതാവ് ആരോപിച്ചു. പെണ്‍കുട്ടി നമ്ബര്‍ നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ യുവാവ് മകളെ കുമാരധാര നദിക്കരയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.അഫീദിനെതിരെ ഭീഷണിപ്പെടുത്തല്‍, ലൈംഗിക അതിക്രമം, പോക്സോ എന്നിവ പ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്.

സിംഹമോ അതോ നായയോ; ഇത് സതീഷിന്റെ സ്വന്തം ഹൈദര്‍; 20 കോടി രൂപ വാഗ്ദാനം ചെയ്തിട്ടും അപൂര്‍വ്വ നായയെ വിട്ടുകൊടുത്തില്ല

ബെംഗളൂരു: സിംഹമാണോ നായയാണോ അതോ മറ്റെന്തെങ്കിലുമാണോ ഇതെന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും സംശയം തോന്നുമെങ്കിലും ഇതൊരു നായ തന്നെയാണെന്നതാണ് യാഥാര്‍ത്ഥ്യം.

ഇന്റര്‍നെറ്റില്‍ തരംഗമാകുന്ന ഈ നായ ലോകത്തെ ഏറ്റവും വിലയേറിയ വളര്‍ത്തുമൃഗങ്ങളില്‍ ഒന്നാണ്. കോകാസിയന്‍ ഷെപ്പേര്‍ഡ് എന്നാണ് ഈ ബ്രീഡിന്റെ പേര്. ഇന്ത്യന്‍ ഡോഗ് ബ്രീഡേഴ്‌സ് അസോസിയേഷന്‍ അദ്ധ്യക്ഷനായ സതീഷിന്റേതാണ് ഈ നായ.

തന്റെ ‘സിംഹനായയെ’ നല്‍കിയാല്‍ 20 കോടി രൂപ തരാമെന്ന ഓഫറാണ് ബെംഗളൂരു സ്വദേശിയായ സതീഷിന് ഏറ്റവുമൊടുവില്‍ ലഭിച്ചത്. എന്നാല്‍ കേഡബോംസ് ഹൈദര്‍ എന്ന് പേരിട്ടിരിക്കുന്ന ഭീമന്‍ നായയെ വില്‍ക്കാന്‍ അദ്ദേഹം തയ്യാറല്ലെന്ന് വ്യക്തമാക്കി. ഒന്നര വയസുള്ള ഹൈദറിന് 100 കിലോയാണ് തൂക്കം. അപൂര്‍വ്വമായി മാത്രമുണ്ടാകുന്ന നായയായതിനാലാണ് 20 കോടി രൂപ വരെ ആളുകള്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ കോടിക്കണക്കിന് രൂപയേക്കാള്‍ വിലമതിക്കുന്നതാണ് തനിക്ക് ഹൈദറെന്ന്സതീഷ്പറയുന്നു.

രണ്ട് ലിറ്ററിന്റെ പെപ്‌സി ബോട്ടിലിനേക്കാള്‍ നീളമുള്ള കാലുകള്‍, 34 ഇഞ്ച് നീളമുള്ള തോള്‍ എന്നിവയെല്ലാം ഹൈദറിന്റെ മാത്രം പ്രത്യേകതയാണ്. ഒരു വലിയ പെണ്‍സിംഹത്തിന്റെ അത്രയും വലിപ്പം ഹൈദറിനുണ്ടെന്ന് സതീഷ് പറയുന്നു. ബെംഗളൂരുവിലുള്ള സതീഷിന്റെ വസതിയില്‍ തന്നെയാണ് ഹൈദറും താമസിക്കുന്നത്. ഇന്ത്യയില്‍ അപൂര്‍വ്വമായി മാത്രമേ ഹൈദറിനെ പോലെയുള്ള നായകള്‍ കാണപ്പെടുന്നുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.

You may also like

error: Content is protected !!
Join Our WhatsApp Group