Home Featured ക്രെഡിറ്റ് കാര്‍ഡ് വഴി ഇനി യുപിഐ ഇടപാട് നടത്താം

ക്രെഡിറ്റ് കാര്‍ഡ് വഴി ഇനി യുപിഐ ഇടപാട് നടത്താം

ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഇനി യുപിഐ വഴി പണമിടപാട് നടത്താം. ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ബന്ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി. റുപേ കാര്‍ഡ് ഉപയോഗിച്ചാണ് ഇത് ആരംഭിക്കുന്നത്. നിലവില്‍ സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകള്‍ മാത്രമേ യുപിഐയുമായി ബന്ധിപ്പിക്കാന്‍ കഴിയൂ.

പുതിയ നയം അനുസരിച്ച്‌ യുപിഐ ഉപയോക്താക്കള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകളുടെ സഹായത്തോടെ പണമടയ്ക്കാന്‍ കഴിയും. ഇതിതിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം ലഭിക്കുമെന്ന് ആര്‍ബിഐ വിലയിരുത്തുന്നു. വൈകാതെ വിസ, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയവ വഴിയും സേവനം പ്രയോജനപ്പെടുത്താനാകും. ഇതിന് പുറമെ എന്‍പിസിഐക്ക് പ്രത്യേക നിര്‍ദേശങ്ങളും നല്‍കും.

എല്ലാ കടകളിലും ഇപ്പോള്‍ യുപിഐ പേയ്‌മെന്റിനായി ക്യുആര്‍ കോഡിന്റെ സൗകര്യമുണ്ട്. ക്രെഡിറ്റ് കാര്‍ഡ് വഴി പണമടയ്ക്കുമ്ബോള്‍ ഉപയോക്താക്കള്‍ക്ക് ഏകദേശം 50 ദിവസത്തെ പലിശ രഹിത കാലയളവ് ലഭിക്കും. പുറമെ റിവാര്‍ഡ് പോയിന്റുകളും പ്രത്യേകം ലഭ്യമാണ്. ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് യുപിഐയുടെ സഹായത്തോടെയാണ് ചെയ്യുന്നതെങ്കില്‍, ക്രെഡിറ്റ് കാര്‍ഡ് കമ്ബനി ആരില്‍ നിന്ന് എംഡിആര്‍ ഈടാക്കും എന്നത് വലിയ ചോദ്യമാണ്.

ഓരോ ഇടപാടിനും കച്ചവടക്കാരന്‍ നല്‍കുന്ന തുകയുടെ നിശ്ചിത ശതമാനംവീതം ബാങ്കുകള്‍ക്കും പണമിടപാട് സേവന ദാതാക്കള്‍ക്കും വിഭജിച്ചുനല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അതേസമയം രാജ്യത്തെ പേയ്‌മെന്റുകള്‍ക്കുള്ള ഏറ്റവും വിശ്വസനീയമായ പ്ലാറ്റ്‌ഫോമാണ് യുപിഐയെന്ന് ഗവര്‍ണര്‍ ദാസ് പറഞ്ഞു. മെയ് മാസത്തില്‍ 10.40 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് യുപിഐയുടെ സഹായത്തോടെ നടന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group