ബെംഗളൂരു:എസ്എസ്എൽസി പരീക്ഷയിൽ തോറ്റ 100 വിദ്യാർഥികളെ സപ്ലിമെന്ററി പരീക്ഷയ്ക്കു സജ്ജമാക്കാനായി ക്രാഷ് കോഴ്സുമായി ബണ്ഡേ പാളയ പൊലീസ്. 20 ദിവസത്തെ പരിശീലനമാണു നൽകുന്നത്.
പത്താം ക്ലാസ് തോറ്റ് പഠിത്തം നിർത്തുന്ന പലരിലും കുറ്റകൃത്യവാസന കണ്ടതിനെ തുടർന്നാണ്, തുടർപഠന സഹാത്തിന് പദ്ധതി ഒരുക്കിയതെന്ന് ബണ്ടെപാളയ ഇൻസ്പെക്ടർ എൽ.വൈ.രാജേഷ് പറഞ്ഞു. സപ്ലിമെന്ററി പരീക്ഷ ജയിക്കുന്നവർക്ക് പിയു കോളജ് അഡ്മിഷനു വേണ്ട സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ആർആർ നഗറിൽ മേൽപ്പാലവും രണ്ട് അടിപ്പാതകളും എസ്‌ഡബ്ല്യുഎം പ്ലാന്റും ഉടൻ
ബെംഗളൂരു: ആർആർ നഗർ നിയമസഭാ മണ്ഡലത്തിൽ അഞ്ച് പദ്ധതികൾക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച തറക്കല്ലിട്ടു.ആർആർ നഗർ കമാനത്തിന് സമീപമുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുള്ള ഒരു മേൽപ്പാലവും രണ്ട് അടിപ്പാതകളും (ഒന്ന് കെങ്കേരി റോഡിന്റെയും ഉള്ളാൽ മെയിൻ റോഡിന്റെയും കവലയിൽ; മറ്റൊന്ന് അന്നപൂർണേശ്വരി നഗർ പ്രധാന റോഡിൽ) ഉൾപ്പെടുന്നു.
അഞ്ച് പദ്ധതികൾക്കും കൂടി 200 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. കെഞ്ചനഹള്ളി റോഡിനെ മൈസൂരു റോഡുമായി ബന്ധിപ്പിക്കുന്ന മേൽപ്പാലത്തിന് 80 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ബനശങ്കരി ആറാം സ്റ്റേജ്, ബിഇഎംഎൽ ലേഔട്ട്, ചന്നസാന്ദ്ര എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ഇത് പ്രയോജനപ്പെടുമെന്ന് അധികൃതർ പറഞ്ഞു.
മേൽപ്പാലത്തിന്റെ ഒരു റാമ്പ് (കെഞ്ചനഹള്ളി മെയിൻ റോഡിൽ നിന്ന് മൈസൂരു റോഡുമായി ബന്ധിപ്പിക്കുന്നത്) 305 മീറ്ററും മറ്റൊരു റാമ്പിന് (വൃഷഭവതി താഴ്‌വരയിൽ നിന്ന് യൂണിവേഴ്സിറ്റി സർക്കിളുമായി ബന്ധിപ്പിക്കുന്നത്) 350 മീറ്ററും നീളമുണ്ട്.ഹൊസകെരെഹള്ളി, കെഞ്ചനഹള്ളി തടാകങ്ങളിൽ 11.20 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ലീച്ചേറ്റ്, ഖരമാലിന്യ സംസ്‌കരണ പ്ലാന്റിനും ബൊമ്മായി തറക്കല്ലിട്ടു.
മലിനജലം ജലാശയത്തിലേക്ക് കയറുന്നത് തടയാനാണ് പദ്ധതിയെന്ന് അധികൃതർ പറഞ്ഞു. തുംകുരു റോഡ് ജംക്‌ഷൻ മുതൽ നായണ്ടഹള്ളി ജംക്‌ഷൻ വരെ, സുമന്നഹള്ളി ജംക്‌ഷൻ മുതൽ അംബേദ്കർ കോളജ് വരെ സംരക്ഷണ ഭിത്തി നിർമാണം തുടങ്ങിയ പ്രവൃത്തികളാണ് ആരംഭിച്ചത്. തദവസരത്തിൽ മുഖ്യമന്ത്രി ബെംഗളൂരുവിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെക്കുകയും ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഫ്ലെക്സുകളും ബാനറുകളും സ്ഥാപിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിനോട് നിർദേശിക്കുകയും ചെയ്തു.
വിരോധാഭാസമെന്നു പറയട്ടെ, ആർആർ നഗറിലെ പല റോഡുകളിലും മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യുന്ന ഫ്ലെക്സ് ബോർഡുകൾ ഉയർന്നുകണ്ടു.യൂണിവേഴ്സിറ്റി കാമ്പസിനുള്ളിൽ സ്ഥാപിച്ച ബാനറുകൾ വിദ്യാർത്ഥികൾ നീക്കം ചെയ്യാൻ തുടങ്ങിയപ്പോൾ, സംസ്ഥാന സർക്കാരിലെ ഹോർട്ടികൾച്ചർ മന്ത്രി കൂടിയായ ആർആർ നഗർ എംഎൽഎ മുനിരത്നയുടെ അനുയായികൾ രണ്ട് വിദ്യാർത്ഥികളെ മർദ്ദിച്ചു.
ഇതോടെ പൊലീസ് ഇടപെട്ട് ഇരുകൂട്ടരെയും അനുനയിപ്പിക്കാൻ ശ്രമിക്കുന്നതുവരെ സംഘർഷാവസ്ഥയുണ്ടായി