ബംഗളൂരു: എയ്റോ ഇന്ത്യ ഷോ നടക്കുന്നതിനാല്‍ യെലഹങ്ക എയര്‍ ഫോഴ്സ് സ്റ്റേഷന്‍റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഫെബ്രുവരി ഒമ്ബതുമുതല്‍ 17 വരെ കെട്ടിടനിര്‍മാണത്തിനും മറ്റുമുള്ള ക്രെയിനുകള്‍ ഉപയോഗിക്കുന്നതിന് വിലക്ക്.
കെട്ടിടത്തിന്‍റെ മുകളില്‍ ഉയര്‍ത്തിയിരിക്കുന്ന ക്രെയിനുകളുടെ ഉയരം ഈ ദിവസങ്ങളില്‍ കുറക്കണം. ബി.ബി.എം.പിയുടേതാണ് ഉത്തരവ്. എയ്റോഷോ 14ാം എഡിഷന്‍ ഫെബ്രുവരി 13 മുതല്‍ 17 വരെയാണ്. ഈ ദിവസങ്ങളില്‍ ക്രെയിന്‍ ഉപയോഗിച്ചുള്ള എല്ലാ പ്രവൃത്തികളും നിര്‍ത്തിവെക്കണം. ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും
പെണ്‍കുട്ടിക്ക് ശിരോവസ്‌ത്രമില്ല, പൊതുസ്ഥലത്ത് നൃത്തം ചെയ്‌തു, ഇറാനില്‍ കമിതാക്കള്‍ക്ക് പത്ത് വര്‍ഷം തടവുശിക്ഷ
ടെഹ്‌റാന്‍: പൊതുസ്ഥലത്ത് നൃത്തം ചെയ്ത കമിതാക്കള്‍ക്ക് ഇറാനില്‍ പത്തര വര്‍ഷം തടവുശിക്ഷ.ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിലും വിലക്കേര്‍പ്പെടുത്തി. 21കാരിയായ അസ്തിയാസ് ഹഖീഖിയേയും പ്രതിശ്രുതവരന്‍ അമീര്‍ മുഹമ്മദ് അഹ്‌മദിനേയുമാണ് ഇറാനിലെ സ്വാതന്ത്ര്യഗോപുരത്തിന് സമീപം നൃത്തം ചെയ്തതിന് ഇറാന്‍ കോടതി ശിക്ഷിച്ചത്.
വ്യഭിചാരം, ദേശസുരക്ഷയ്‌ക്കെതിരായ ഗൂഢാലോചന, ഭരണകൂടത്തിനെതിരായ പ്രചാരണം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയത്. കൂടാതെ വീഡിയോയില്‍ പെണ്‍കുട്ടി ശിരോവസ്‌ത്രം ധരിച്ചിട്ടില്ലെന്നും പരാമര്‍ശം. സ്ത്രീകള്‍ തലമറയ്ക്കാത്തതും പുരുഷനൊപ്പം പൊതുസ്ഥലത്ത് നൃത്തം ചെയ്യുന്നതും ഇറാനില്‍ നിയമവിരുദ്ധമാണ്. വീഡിയോ വൈറലായതോടെയാണ് ഇവരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുംഇന്‍സ്റ്റഗ്രാമില്‍ 20 ലക്ഷം ഫോളോവേഴ്‌സുണ്ട്