ബാംഗ്ലൂർ: സി പി എം ഐ ടി ഫ്രണ്ട് ലോക്കൽ കമ്മിറ്റി ഓഫീസ് ‘സ്റ്റാലിൻ സെന്റർ’ ബംഗളൂരുവിൽ ഉദ്ഘാടനം ചെയ്തു. കർണാടകയിലെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ സി പി എം കേന്ദ്ര കമ്മറ്റി അംഗവും, കർണാടക സംസ്ഥാന സെക്രട്ടറിയുമായിരുന്ന വി ജെ കെ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സി പി എം കർണാടക സംസ്ഥാന കമ്മിറ്റി അംഗമായ സഖാവ് വസന്തരാജ് , ബാംഗ്ലൂർ സൗത്ത് ജില്ലാ സെക്രട്ടറി സഖാവ് ബി എൻ മഞ്ജുനാഥ് എന്നിവർ സംസാരിച്ചു.
സി പി എം ഐ ടി ഫ്രണ്ട് ലോക്കൽ കമ്മിറ്റി അംഗം സഖാവ് ചിത്ര ബാനു അധ്യക്ഷത വഹിച്ച ചടങ്ങിൽ ലോക്കൽ കമ്മിറ്റി അംഗം ലെനിൽ ബാബു സ്വാഗതവും ലോക്കൽ കമ്മിറ്റി സെക്രട്ടറി സൂരജ് നിടിയങ്ങ നന്ദിയും പറഞ്ഞു.പുതിയ തലമുറ ജോലികൾ ചെയുന്ന തൊഴിലാളികളെ പാർട്ടിയുടെ കീഴിൽ സംഘടിപ്പിക്കാനായി സി പി എം കർണാടക സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴിൽ 2018 ൽ ആണ് സി പി എം ഐ ടി ഫ്രണ്ട് ലോക്കൽ കമ്മിറ്റി നിലവിൽ വന്നത്.
ഐ ടി തൊഴിലാളികളുടെ ട്രേഡ് യൂണിയനായ കർണാടക സ്റ്റേറ്റ് ഐ ടി / ഐ ടി ഇ എസ്സ് എംപ്ലോയസ് യൂണിന്റെ നേതൃത്വത്തിൽ ബംഗളൂരുവിലെ ഐടി കമ്പനികളിൽ നടക്കുന്ന കടുത്ത തൊഴിൽ ചുഷണങ്ങൾക്കെതിരെ വലിയ രീതിയിലുള്ള തൊഴിലാളി മുന്നേറ്റമാണ് ഈ കാലയളവിൽ നടന്നത്.പുതിയ തലമുറ ജോലികൾ ചെയുന്ന തൊഴിലാളികളെ പാർട്ടിയുടെ കീഴിൽ സംഘടിപ്പിക്കാനായി സി പി എം കർണാടക സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴിൽ 2018 ൽ ആണ് സി പി എം ഐ ടി ഫ്രണ്ട് ലോക്കൽ കമ്മിറ്റി നിലവിൽ വന്നത്.
ഐ ടി തൊഴിലാളികളുടെ ട്രേഡ് യൂണിയനായ കർണാടക സ്റ്റേറ്റ് ഐ ടി / ഐ ടി ഇ എസ്സ് എംപ്ലോയസ് യൂണിന്റെ നേതൃത്വത്തിൽ ബംഗളൂരുവിലെ ഐടി കമ്പനികളിൽ നടക്കുന്ന കടുത്ത തൊഴിൽ ചുഷണങ്ങൾക്കെതിരെ വലിയ രീതിയിലുള്ള തൊഴിലാളി മുന്നേറ്റമാണ് ഈ കാലയളവിൽ നടന്നത്.
സി പി എം ഐ ടി ഫ്രണ്ട് ലോക്കൽ കമ്മിറ്റിക്ക് കീഴിൽ നിലവിൽ ഒൻപതു പാർട്ടി ബ്രാഞ്ചുകളിലായി 152 പാർട്ടി മെമ്പർമാരും 200 ൽ അധികം അനുഭാവി ഗ്രൂപ്പ് അംഗങ്ങളുമാണുള്ളത്. ബാംഗ്ലൂരിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ദൈനംദിന പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്നതിനും സംഘടിത തൊഴിലാളി വർഗ്ഗ പോരാട്ടങ്ങളുടെ കേന്ദ്രമായി സ്റ്റാലിൻ സെന്റർ മാറുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ജനദ്രോഹനയം തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ; വാണിജ്യ സിലിണ്ടറിന്‍റെ വിലയും കൂട്ടി
ജനദ്രോഹവുമായി വീണ്ടും കേന്ദ്രസര്‍ക്കാര്‍. വാണിജ്യ സിലിണ്ടറിന്‍റെ വിലയുംകൂട്ടി.എല്‍ പി ജി ഇന്‍സെന്‍റീവ് എടുത്തുകളഞ്ഞു.സിലിണ്ടറിന് കൂടുക 240 രൂപ.സമ്ബദ് വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ത്ത നോട്ട് നിരോധനത്തിന് ആറാണ്ട്.എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ ഇന്‍സന്റീവാണ് കേന്ദ്രം എടുത്തുകളഞ്ഞത്. 240 രൂപയായിരുന്നു ഇന്‍സന്റീവ്. ഇതോടെ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1,508 രൂപയില്‍ നിന്നും 1,748 രൂപയായി.