Home Featured ഒരു കുപ്പി മദ്യം വിൽക്കുമ്പോൾ 10 രൂപ പശുക്കളുടെ ക്ഷേമത്തിന്; മദ്യവിൽപനയിൽ ‘പശു സെസ്’

ഒരു കുപ്പി മദ്യം വിൽക്കുമ്പോൾ 10 രൂപ പശുക്കളുടെ ക്ഷേമത്തിന്; മദ്യവിൽപനയിൽ ‘പശു സെസ്’

ഷിംല: ഹിമാചൽ പ്രദേശിൽ മദ്യവിൽപനയ്ക്ക് പശു സെസ് ഏർപ്പെടുത്തി. ഒരു കുപ്പി മദ്യത്തിന് 10 രൂപ എന്ന കണക്കിൽ പശു സെസ് ഏർപ്പെടുത്തുമെന്ന് ബജറ്റിൽ സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു ആണ് ബജറ്റ് അവതരിപ്പിച്ചത്. മദ്യവിൽപനയ്ക്ക് പശു സെസ് ഏർപ്പെടുത്തുന്നതുവഴി ഒരു വര്‍ഷം നൂറ് കോടി രൂപ വരുമാനം ഉണ്ടാക്കാമെന്നാണ് മുഖ്യമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞത്. ഈ തുക പശുക്കള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ചെലവഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ മേഖലയില്‍ വിപുലമായ പദ്ധതികൾ നടപ്പാക്കുമെന്ന പ്രഖ്യാപനവും ഹിമാചല്‍ സര്‍ക്കാരിന്റെ ബജറ്റിലുണ്ട്‌. ഇരുപതിനായിരം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂട്ടര്‍ വാങ്ങുന്നതിനു വേണ്ടി 25000 രൂപ വീതം സബ്‌സിഡി നല്‍കാനും തുക മാറ്റിവച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് രണ്ടു ശതമാനം പലിശയ്ക്ക് ലോണ്‍ നല്‍കാനും പദ്ധതിയുണ്ട്.

മുമ്പ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പശുക്കള്‍ക്ക് ഷെല്‍ട്ടര്‍ പണിയാനായി 0.5 ശതമാനം സെസ് ഏര്‍പ്പെടുത്തിയിരുന്നു. രാജസ്ഥാന്‍ സര്‍ക്കാരും ഇതേ രീതിയില്‍ പശു സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 2176 കോടി രൂപ പശു സെസിലൂടെ രാജസ്ഥാന്‍ സര്‍ക്കാര്‍ സമ്പാദിച്ചെന്നാണ് കണക്ക്.

പൊടുന്നനെ വാഹന സമരം, വിവാഹം മുടക്കാന്‍ പറ്റുമോ?..വധുവിന്‍റെ ഗ്രാമത്തിലെത്താന്‍ വരനും ബന്ധുക്കളും നടന്നത് 28 കിലോമീറ്റര്‍

രായഗഡ (ഒഡീഷ): മദ്യലഹരിയിലായ വരന്‍ വിവാഹ തീയതി മറന്ന് ഒരു ദിവസത്തിന് ശേഷം വിവാഹ മണ്ഡപത്തിലെത്തിയതും വധു വിവാഹം വേണ്ടെന്ന് വച്ചതുമായ രസകരമായ സംഭവം കഴിഞ്ഞ ദിവസമാണ് ബിഹാറിലുണ്ടായത്. ഇതിനിടെ രാജസ്ഥാനില്‍ സഹോദരി പുത്രിയുടെ വിവാഹത്തിന് അമ്മാവന്മാര്‍ ചേര്‍ന്ന് 3.21 കോടി രൂപയുടെ സമ്മാനങ്ങള്‍ നല്‍കിയും വലിയ വാര്‍ത്തയായിരുന്നു.ഇപ്പോള്‍ യാത്രാ സൗകര്യമില്ലാത്തതിനാല്‍ 28 കിലോമീറ്റര്‍ നടന്ന് വധുവിന്‍റെ ഗ്രാമത്തില്‍ വിവാഹത്തിനെത്തിയ വരന്‍റെയും കുടുംബാംഗങ്ങളുടേയും കഥയാണ് വൈറല്‍ വിവാഹ വാര്‍ത്തകളില്‍ പുതിയത്.

ഒഡീഷയിലെ രായഗഡ ജില്ലയിലാണ് സംഭവം. സംസ്ഥാനത്ത് ഡ്രൈവര്‍മാരുടെ സമരം നടക്കുന്നതിനാല്‍ വാഹനങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് വരനും കൂട്ടരും കാല്‍നടയായി വധുവിന്‍റെ ഗ്രാമത്തിലെത്തിയത്.ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു കല്യാണ്സിങ്പൂര്‍ സ്വദേശിയായ രമേഷ് പ്രസ്‌കയുടെയും രായഗഡ സ്വദേശിനിയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് വധുവിന്‍റെ ഗ്രാമത്തിലേക്ക് പോകുന്നതിനായി നാല് വാഹനങ്ങളും രമേഷ് ബുക്ക് ചെയ്‌തിരുന്നു. എന്നാല്‍ പൊടുന്നനെ പ്രഖ്യാപിച്ച വാഹന സമരം ഇവരുടെ പദ്ധതികളെല്ലാം തകര്‍ക്കുകയായിരുന്നു.

എന്നാല്‍ വിവാഹ തീയതി മാറ്റാന്‍ കഴിയാത്തതിനാല്‍ ഏതുവിധേനയും വധുവിന്‍റെ ഗ്രാമത്തില്‍ എത്തണമെന്ന അവസ്ഥയെത്തി. ഇതോടെയാണ് കാല്‍നടയായി പോകാം എന്ന തീരുമാനത്തിലേക്ക് ഇവര്‍ എത്തിച്ചേര്‍ന്നത്. വ്യാഴാഴ്‌ച വൈകുന്നേരത്തോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം വരനുമായി യാത്ര ആരംഭിച്ചു. ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലൂടെ ഉള്‍പ്പെടെയുള്ള യാത്രയ്‌ക്കൊടുവില്‍ വെള്ളിയാഴ്‌ച പുലര്‍ച്ചയോടെ ഇവര്‍ വധുവിന്‍റെ ഗ്രാമത്തില്‍ എത്തിച്ചേരുകയായിരുന്നു.28 കിലോമീറ്റര്‍ നടന്നാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. വിവാഹ ഘോഷയാത്രയ്ക്കായി നാല് വാഹനങ്ങള്‍ ബുക്ക് ചെയ്‌തിട്ടുണ്ടായിരുന്നു.

എന്നാല്‍ പൊടുന്നനെയുള്ള സമരം എല്ലാം തകിടം മറിച്ചു. തുടര്‍ന്ന് കാല്‍നടയായി പോകാന്‍ തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്‌ച വൈകിട്ട് ആറ് മണി മുതല്‍ നടത്തം തുടങ്ങി. വെള്ളിയാഴ്‌ച വെളുപ്പിന് മൂന്ന് മണിയോടെ ഞങ്ങള്‍ ഇവിടെ എത്തി’, വരന്‍ രമേഷ് പ്രസ്‌ക പറഞ്ഞു.നേരത്തെ നിശ്ചയിച്ച പ്രകാരം വെള്ളിയാഴ്‌ച രാവിലെ തന്നെ വിവാഹം നടത്തിയെങ്കിലും തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനായി ഡ്രൈവര്‍മാരുടെ സംഘടന സമരം പിന്‍വലിക്കുന്നത് വരെ ഇവര്‍ വധുവിന്‍റെ വീട്ടില്‍ തങ്ങി. തുടര്‍ന്ന് വെള്ളിയാഴ്‌ച വൈകിട്ടോടെ സംസ്ഥാനത്ത് ഡ്രൈവര്‍മാര്‍ സമരം പിന്‍വലിക്കുകയും വരനും കൂട്ടരും വാഹനത്തില്‍ തിരികെ വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു

You may also like

error: Content is protected !!
Join Our WhatsApp Group