ന്യൂഡല്‍ഹി: ആസ്ട്രസെനകയും ഓക്‌സ്ഫഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡിന്റെ അംഗീകാരത്തിനായി യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിക്ക് ഒരു അപേക്ഷയും നല്‍കിയിട്ടില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍.
കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് യൂറോപ്പിലേക്കുള്ള യാത്രകള്‍ക്ക് പ്രശ്നങ്ങള്‍ നേരിടുന്നതിനിടെയാണ് യൂറോപ്യന്‍ യൂണിയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആസ്ട്രസെനക- ഓക്‌സ്ഫഡ് വാക്സിന്റെ ഇന്ത്യന്‍ നിര്‍മ്മിത പതിപ്പിന് യൂറോപ്യന്‍ യൂണിയന്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല.
യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി (ഇഎംഎ)ക്ക് കോവിഷീല്‍ഡ് വാക്സിന്റെ അംഗീകാരത്തിനായി ഇന്നലെ വരേയും ഒരു അഭ്യര്‍ത്ഥനയും ലഭിച്ചില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അപേക്ഷ ലഭിക്കുമ്ബോള്‍ അത്തരം നടപടിക്രമങ്ങള്‍ അനുസരിച്ച് അത് പരിശോധിക്കുമെന്നും ഇയു വ്യക്തമാക്കി.
കോവിഷീല്‍ഡ് യൂറോപ്യന്‍ യൂണിയന്റെ വാക്സിനേഷന്‍ പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്ന വിഷയം സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ വാക്സിന്‍ നിര്‍മ്മിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
കോവിഷീല്‍ഡ് ഇയുവിന്റെ കോവിഡ് വാക്സിനേഷന്‍ പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്താത്തത് മൂലം ഇത് സ്വീകരിച്ചവര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്രയ്ക്ക് തടസമുണ്ടെന്ന് ചൂണ്ടിക്കാട്ടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനാവാല വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്തെഴുതിയതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തിരുന്നു.
*കേരളത്തിൽ നിന്ന് കർണാടകയിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം*
ഫൈസര്‍, മൊഡേണ, ഓക്‌സ്ഫഡ് -ആസ്ട്രസെനകയുടെ വാക്സെര്‍വ്രിയ ( Vaxzervria by AstraZeneca-Oxford), ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ നാല് വാക്സിനുകള്‍ക്ക് മാത്രമാണ് വാക്സിനേഷന്‍ പാസ്പോര്‍ട്ട് നല്‍കുന്നതും പകര്‍ച്ചവ്യാധി സമയത്ത് യൂറോപ്യന്‍ യൂണിയനുള്ളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതും.
കൈത്തറിയുടെ ഈറ്റില്ലമായ കുത്താംമ്പുള്ളി നിർമ്മാതാവിൽ നിന്നും പരമ്പരാഗതമായ രീതിയിൽ രൂപകൽപന ചെയ്ത ഗുണമേന്മയേറിയ കൈത്തറി വസ്ത്രങ്ങൾ നേരിയ വിലയ്ക് നേരിട്ട് വാങ്ങുവാനുള്ള സുവർണ്ണാവസരം.Note: Price starting from 250/-കൂടാതെ കേരളത്തിന്റെ തനിമയാർന്ന കായവറുത്തത്, ശർക്കരുപ്പേരി,പപ്പടം എന്നീ മലയാളിയുടെ വിശേഷപ്പെട്ടതെല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്നതാണ്.Murali Textiles : രാധാകൃഷ്ണൻ 9497063299 , 9747147928