Home covid19 കോവിഡ് മൂന്നാം വ്യാപനം: പ്രതിദിനകേസുകള്‍ ഒരു ലക്ഷംവരെ ഉയരാം; ഐസിഎംആർ

കോവിഡ് മൂന്നാം വ്യാപനം: പ്രതിദിനകേസുകള്‍ ഒരു ലക്ഷംവരെ ഉയരാം; ഐസിഎംആർ

by മൈത്രേയൻ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ മൂന്നാം വ്യാപനത്തിന് ആഗസ്ത് അവസാനത്തോടെ തുടക്കമാകാമെന്നും പ്രതിദിനകേസുകള്‍ ഒരു ലക്ഷംവരെ ഉയരാമെന്നും ഐസിഎംആറിന്റെ എപ്പിഡെമിയോളജി വിഭാഗം തലവന്‍ പ്രൊഫ. സമിരന്‍ പാണ്ഡ. ടിവി ചാനല്‍ അഭിമുഖത്തിലാണ് മൂന്നാം വ്യാപനമുണ്ടാകുമെന്നും ജാഗ്രത തുടരണമെന്നും പാണ്ഡ മുന്നറിയിപ്പ് നല്‍കിയത്.

വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചില്ലെങ്കില്‍ ഒന്നാം വ്യാപനത്തിന് സമാനമായിരിക്കും മൂന്നാം വ്യാപനവും. എന്നാല്‍, ജനിതകവ്യതിയാനം സംഭവിച്ചാല്‍ സ്ഥിതി ഗുരുതരമാകും. വാക്സിനേഷന്‍ പ്രതീക്ഷിച്ച രീതിയില്‍ പുരോഗമിക്കാത്തതും നിയന്ത്രണങ്ങളിലെ ഇളവും കേസുകള്‍ കൂടാന്‍ കാരണമാകും. ലണ്ടന്‍ ഇമ്ബീരിയല്‍ കോളേജുമായി ചേര്‍ന്ന് ഐസിഎംആര്‍ നടത്തിയ കണക്കുകൂട്ടലുകളിലാണ് ഒരുലക്ഷംവരെയായി പ്രതിദിന കേസുകള്‍ വീണ്ടും ഉയരാമെന്ന കണ്ടെത്തല്‍.

ആള്‍ക്കൂട്ടം ഒഴിവാക്കിയും മാസ്ക് ധരിച്ചും സുരക്ഷാമുന്‍കരുതല്‍ സ്വീകരിച്ചും വ്യാപനതീവ്രത കുറയ്ക്കാം. യാത്രകള്‍ പരമാവധി ഒഴിവാക്കണം, സമിരന്‍ പാണ്ഡ പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group