സോള്‍:ചൈനയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയയിലും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ബുധനാഴ്ച മാത്രം നാല് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് രാജ്യത്ത് റിപോര്‍ട് ചെയ്തത്.4,00,741 പേര്‍ക്കാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 76 ലക്ഷം കടന്നു. രാജ്യത്ത് കോവിഡ് റിപോര്‍ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ദിവസക്കണക്കാണ് ഇതെന്നും അധികൃതര്‍ വ്യക്തമാക്കി.അതേസമയം ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ 13ലേറെ നഗരങ്ങളില്‍ സമ്ബൂര്‍ണ ലോക് ഡൗണും മറ്റു ചില നഗരങ്ങളില്‍ ഭാഗിക ലോക് ഡൗണും പ്രഖ്യാപിച്ചിരിക്കുകയാണ്.
വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമാകുന്നതെന്നാണ് റിപോര്‍ട്. ഇവിടെ മാത്രം 3,000ലധികം പോസിറ്റീവ് കേസുകളാണ് ചൊവ്വാഴ്ച റിപോര്‍ട് ചെയ്തത്.ചൈനയില്‍ ചൊവ്വാഴ്ച, 5280 പുതിയ കോവിഡ് കേസുകളാണ് റിപോര്‍ട് ചെയ്തത്. തുടര്‍ചയായ ആറാം ദിവസമാണ് ചൈനയില്‍ ആയിരത്തില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹോങ്കോങ് അതിര്‍ത്തിയിലുള്ള ഐടി വ്യവസായ നഗരമായ ഷെന്‍സെന്‍, ചാങ്ചുന്‍, ചൈനയിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ ഷാങ്ഹായ് എന്നിവിടങ്ങളിലും കോവിഡ് കേസുകള്‍ രൂക്ഷമാകുകയാണ്.