വാഷിങ്ടൺ: കോവിഡിന്റെ പുതിയ വകഭേദങ്ങൾ ഇനിയും ഉണ്ടാകുമെന്ന് ലോകാരോഗ്യസംഘടന. കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങൾ ഇപ്പോഴും ലോകത്തുണ്ടാവുന്നുണ്ട്.
കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഇവിടെ വായിക്കൂ ഒമിക്രോൺ വകഭേദമാണ് കൂടുതൽ ആളുകൾക്ക് ബാധിക്കുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഒമിക്രോൺ വേരിയന്റിന്റെ ഉപവകഭേദങ്ങളായ BA.1, BA.2, BA.3 നിലവിലുണ്ട്. ഇതിനൊപ്പം BA.4, BA.5 എന്നീ ഉപവകഭേദങ്ങളും പുതുതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനൊപ്പം BA.1, BA.2 എന്നിവകൂടിച്ചേർന്ന് എക്സ്.ഇ വകഭേദവും കാണുന്നുണ്ട്. പുതിയ കൊറോണവൈറസ് വകഭേദങ്ങളുടെ പ്രത്യേകതകൾ കണ്ടുപിടിക്കാൻ ശാസ്ത്രജ്ഞരുമായി ചേർന്ന്പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
അതേസമയം, കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ പല ലോകരാജ്യങ്ങളുംനിയന്ത്രണങ്ങൾ ലഘൂകരിക്കുകയാണ്.
പക്ഷേ, ചൈനയിലെ ഷാങ്ഹായി പോലുള്ള നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതിനെ തുടർന്ന് പുതിയ നിയന്ത്രണങ്ങൾഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നിയന്ത്രണങ്ങൾ ലഘൂകരിച്ചത് മൂലം മാർച്ച് മാസത്തിൽ ചില രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അധികൃതർ അറിയിച്ചു.