ബെംഗളുരു: കോവിഡ് രണ്ടാം ഡോസ് പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരെ ഫോണിൽ വിളിച്ച് ഓർമിപ്പിച്ച് ബിബിഎംപി. 2 ഡോസുകൾക്കിടയിൽ 12 ആഴ്ചത്തെ ഇടവേളയാണുള്ളത്. ഈ സമയപരിധി കഴിഞ്ഞിട്ടും 5 ലക്ഷത്തിലേറെ പേർ രണ്ടാം ഡോസ് എടുത്തിട്ടില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണിത്. ഒട്ടേറെപ്പേർ വാക്സിൻ എടുക്കാൻ വിസമ്മതം കാണിക്കുന്നുമുണ്ട്. ഫോൺ വിളിക്കു പുറമേ ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തിയും നഗരവാസികളോട് രണ്ടാം ഡോസ് കുത്തിവയ്പ് എടുക്കാൻ ആവശ്യപ്പെടുന്നുണ്ട്.
വാക്സിൻ രണ്ടാം ഡോസ് എടുക്കാനുണ്ടോ? ഫോണിൽ വിളിയെത്തും
previous post