ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന് ഉടന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
രാജ്യത്ത് രണ്ട് പുതിയ വാക്സിനുകള്‍ക്കു കൂടി അനുമതി പരിഗണനയിലാണെന്നും രാജ്യസഭയില്‍ ചോദ്യത്തിന് മറുപടി നല്കി. രാജ്യത്ത് 88 ശതമാനം പേര് ആദ്യ ഡോസ് വാക്സിനും 58 ശതമാനം പേര് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളുടെ പക്കല്‍ 17 കോടിയോളം വാക്സിന് ഡോസുകള്‍ ലഭ്യമാണ്. കോവിഡ് മൂന്നാം തരംഗം നേരിടാന്‍ സജ്ജീകരണമൊരുക്കുകയാണ്.