Home covid19 കർണാടകയിൽ 816 പുതിയ കോവിഡ് കേസുകള്‍ ; ബെംഗളൂരുവിൽ മാത്രം 776

കർണാടകയിൽ 816 പുതിയ കോവിഡ് കേസുകള്‍ ; ബെംഗളൂരുവിൽ മാത്രം 776

കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 816 പുതിയ കോവിഡ് -19 കേസുകളും പൂജ്യം മരണങ്ങളും റിപ്പോർട്ട് ചെയ്തു. പുതിയ കേസുകളിൽ, ബെംഗളൂരു നഗരത്തിൽ 776 അണുബാധകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ 5,180 സജീവ കേസുകളുണ്ട്.

1,60000 രൂപ വരെ ശമ്ബളം; കോള്‍ ഇന്ത്യ ലിമിറ്റഡില്‍ 1,050 മാനേജ്‌മെന്റ് ട്രെയിനി ഒഴിവുകള്‍

കോള്‍ ഇന്ത്യ ലിമിറ്റഡ് (coal india lmtd) മാനേജ്‌മെന്റ് ട്രെയിനീസ് (management trainees) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഗേറ്റ് 2022 സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക. വിവിധ വിഭാഗങ്ങളിലായി ആകെ 1,050 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ജൂണ്‍ 23നാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്. 2022 ജൂലൈ 22 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://coalindia.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.

കോള്‍ ഇന്ത്യ റിക്രൂട്ട്മെന്റ് 2022: സെലക്ഷന്‍ (selection)

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എന്‍ജിനീയറിങ്ങില്‍ ഗേറ്റ് 2022 പരീക്ഷ എഴുതിയിരിക്കണം. ഗേറ്റ് 2022ന്റെ മാര്‍ക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളുടെ സെലക്ഷന്‍ പ്രക്രിയ. ഗേറ്റ്-2022 സ്‌കോറുകള്‍ അടിസ്ഥാനമാക്കി അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.

കോള്‍ ഇന്ത്യ റിക്രൂട്ട്മെന്റ് 2022: അപേക്ഷാ ഫീസ് (application fee)

ജനറല്‍ (യുആര്‍) / ഒബിസി / ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ 1,180 രൂപ അപേക്ഷാ ഫീസ് അടയ്ക്കണം. അതേസമയം എസ് സി/ എസ്ടി/ പിഡബ്ല്യുഡി/ ഇഎസ്‌എം ഉദ്യോഗാര്‍ത്ഥികള്‍/ കോള്‍ ഇന്ത്യ ലിമിറ്റഡിലെ ജീവനക്കാര്‍, അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് കീഴിലുള്ളവര്‍ക്ക് അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതില്ല.

കോള്‍ ഇന്ത്യ റിക്രൂട്ട്മെന്റ് 2022: യോഗ്യത (eligibility)

പ്രായപരിധി: 2022 മെയ് 31ന് 30 വയസ്സ് തികഞ്ഞ ജനറല്‍ (യുആര്‍), ഇഡബ്ല്യുഎസ് വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിക്ക് അപേക്ഷിക്കാവുന്നതാണ്. സംവരണം ചെയ്യപ്പെട്ടവര്‍ക്കും മറ്റ് വിഭാഗങ്ങള്‍ക്കും പ്രായപരിധിയില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. വിശദാംശങ്ങള്‍ക്ക് https://www.coalindia.in/media/documents/Detailed_Advertisement_No._02-2022_for_recruitment.pdf ലിങ്കില്‍ പരിശോധിക്കുക.

വിദ്യാഭ്യാസം: മൈനിംഗ്/സിവില്‍/ഇലക്‌ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗങ്ങളിലേക്ക് യോഗ്യത നേടുന്നതിന്, ഉദ്യോഗാര്‍ത്ഥി കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ബി.ടെക്/ ബി.എസ്സി (എന്‍ജിനീയറിംഗ്) കോഴ്സ് പൂര്‍ത്തിയാക്കിയിരിക്കണം. സിസ്റ്റം, ഇഡിപി വിഭാഗങ്ങളിലേക്ക് യോഗ്യത നേടുന്നതിന്, ഉദ്യോഗാര്‍ത്ഥിക്ക് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ
കമ്ബ്യൂട്ടര്‍ സയന്‍സ്/കമ്ബ്യൂട്ടര്‍ എന്‍ജിനീയര്‍/ഐടി/ എംസിഎ എന്നിവയില്‍ ബിഇ/ബി.ടെക്/ ബി.എസ്‌സി( എന്‍ജിനിയറിംഗ്) ബിരുദം ഉണ്ടായിരിക്കണം.

ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബി.ഇ/ ബി.ടെക്/ബി.എസ് സി (എന്‍ജിനിയറിംഗ്)/ എംസിഎ എന്നിവയില്‍ റെഗുലര്‍ ഫുള്‍ ടൈം കോഴ്‌സ് ചെയ്തിരിക്കണം.

കോള്‍ ഇന്ത്യ റിക്രൂട്ട്മെന്റ് 2022: ശമ്ബളം (salary)

ഇ-2 ഗ്രേഡില്‍ മാനേജ്മെന്റ് ട്രെയിനികളായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലന കാലയളവില്‍ പ്രതിമാസം 50,000 രൂപയും തുടര്‍ന്ന് 50,000 മുതല്‍ 1,60,000 രൂപ വരെ അടിസ്ഥാന ശമ്ബളം ലഭിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ വിവരങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പ് പരിശോധിക്കുക.

കോള്‍ ഇന്ത്യ റിക്രൂട്ട്‌മെന്റ് 2022: ഒഴിവുകള്‍ (vacancies)

ഖനനം – 699 പോസ്റ്റുകള്‍
സിവില്‍ – 160 പോസ്റ്റുകള്‍
ഇലക്‌ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷന്‍ – 124 പോസ്റ്റുകള്‍
സിസ്റ്റം & ഇഡിപി – 67 പോസ്റ്റുകള്‍

You may also like

error: Content is protected !!
Join Our WhatsApp Group