
ബെംഗളൂരു:സംസ്ഥാനത്തെ 16 ജില്ലകളിൽ കോവിഡ് കണക്കുകൾ കൂടുന്നതിനിടെ ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയേക്കും ഇതു സംബന്ധിച്ച് അടുത്ത ആഴ്ചയോടെ മുഖ്യമന്ത്രി ബസവ രാജ് ബൊമ്മയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് തീരുമാന മുണ്ടാകുമെന്നാണ് സൂചന. നവംബർ രണ്ടാം വാരം വരെ കുറഞ്ഞു നിന്ന കോവിഡ് കണക്കുകളാണ്. വീണ്ടും ഉയരുന്നത്. രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 500 വിദ്യാർഥികൾക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബെംഗളൂരു, തുമക്കൂരു, കൊപ്പാൾ, ശിവമൊഴു കുടക്, ഹാവേരി, ചിക്കബെല്ലാ പുര, മണ്ഡ്യ, മൈസൂരു, ദാവനഗെരെ, ഉത്തര കന്നഡ ജില്ലകളിലാണ് വ്യാപന കണക്കുകൾ ഉയരുന്നത്.