ബെയ്ജിങ്: ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു.3400 പേര്‍ക്കാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചൈനയില്‍ പല നഗരങ്ങളിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. രാജവ്യാപകമായി രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ആശങ്കയിലാണ് രാജ്യം.ജിലിന്‍ നഗരത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 2200 ഓമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 18 പ്രവിശ്യകളില്‍ ഓമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഷാങ്ഹായില്‍ സ്കൂളുകള്‍ അടച്ചു. ഷെന്‍ഷെന്‍ നഗരത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഉത്തരകൊറിയയോടുചേര്‍ന്ന യാന്‍ചി നഗരത്തിലെ ജനങ്ങളോട് വീട്ടില്‍ തന്നെയിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.ഹോങ് കോങ്ങില്‍ മൂന്നു ലക്ഷം പേര് ക്വാറന്റീനില്ഹോങ് കോങ്: കോവിഡിനെത്തുടര്‍ന്ന് ഹോങ് കോങ്ങില്‍ മൂന്നുലക്ഷം പേര് വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ടെന്ന് ചീഫ് എക്സിക്യുട്ടീവ് കാരിലാം. കോവിഡ് രോഗികള്‍ക്ക് അവശ്യമരുന്നുകള്‍ എത്തിച്ചു നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ഞായറാഴ്ച 32,000 പേര്‍ക്കാണ് ഹോങ് കോങ്ങില്‍ രോഗബാധ സ്ഥിരീകരിച്ചത്. 190 പേര് മരിച്ചു.