രാജ്യത്ത് കോവിഡ് ബാധ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഒമ്ബത് വയസ്സിന് മുകളിലുള്ള എല്ലാ കുട്ടികളും സ്‌കൂളുകളിലും, ഷോപ്പുകളിലും, പൊതു വാഹനങ്ങളില്‍ യാത്ര ചെയ്യുമ്ബോഴും ഫേസ് മാസ്‌ക് ധരിക്കാനുള്ള നിര്‍ദ്ദേശം നല്കുന്നതായി ആരോഗ്യവകുപ്പ്.നിലവില്‍ 13 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് മാത്രമേ ഈ നിബന്ധന ബാധകമായിരുന്നുള്ളു.കോവിഡിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങളുമായി നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം രംഗത്തെത്തിയിരിക്കുകയാണ്. ഇതില്‍ പ്രധാനമയ നിര്‍ദ്ദേശമാണ് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നത്. മൂന്നാം ക്ലാസ് മുതലുള്ളവരാണ് മാസ്‌ക് ധരിക്കേണ്ടത്.
കുറഞ്ഞത് അടുത്ത രണ്ടാഴ്ചത്തേയ്ക്കെങ്കിലും കുട്ടികള്‍ പൊതുവായുള്ള കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും പാര്‍ട്ടികളില്‍ പങ്കെടുക്കെരുതെന്നും നിര്‍ദ്ദേശമുണ്ട്. സീസണല്‍ പ്രോഗ്രാമുകള്‍, കൂര്‍ബാനകള്‍, ബര്‍ത്ത് ഡേ പാര്‍ട്ടികള്‍ ഇവ ഒഴിവാക്കണമെന്നാണ് കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബര്‍ത്ത് ഡേ പാര്‍ട്ടികളൊക്കെ നടത്തേണ്ടിവന്നാല്‍ ഔട്ട് ഡോറായി മാത്രം നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.കുട്ടികളില്‍ കോവിഡ് രോഗം വര്‍ദ്ധിക്കുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.