ബെംഗളുരു • വിമാനത്താവളത്തിലെ ആർടിപിസിആർ പരിശോധനയിൽ കോവിഡ് പോ സിറ്റീവാകുന്ന യാത്രക്കാർക്കു സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാൻ അനുമതി നൽകി ആരോഗ്യവകുപ്പ്. ഒമിക്രോൺ പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇത് ബാധകമാണ്. ചികിത്സാ ചെലവ് യാത്രക്കാർ വഹിക്കേണ്ടിവരുമെന്ന് ആരോഗ്യ കമ്മിഷണർ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ഇതുവരെ ഇത്തരത്തിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നവരെ സർക്കാർ ആശുപത്രികളി ലാണ് സൗജന്യമായി ചികിത്സി ച്ചു വന്നിരുന്നത്.
previous post