ദില്ലി: ഇന്ത്യയില്‍ വരാന്‍ പോകുന്നത് മൂന്നാം തരംഗമെന്ന് പഠനം. വന്‍ നഗരങ്ങളിലെ കേസുകള്‍ ആശങ്കപ്പെടുത്തുന്ന വിധമാണ് വര്‍ധിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ മൂന്നാം തരംഗമുണ്ടായിട്ടില്ലെന്ന വാദത്തിലാണ്. എന്നാല്‍ അത്തരമൊരു ഘട്ടത്തിലാണ് ഇന്ത്യ ഇപ്പോഴുള്ളത്. ആദ്യ രണ്ട് തരംഗങ്ങള്‍ ഉണ്ടായതിന് സമാനമാണ് ഇപ്പോഴത്തെ കാര്യങ്ങള്‍. പല സംസ്ഥാനങ്ങളിലും ഉയര്‍ന്ന് കൊണ്ടിരിക്കുന്ന കേസുകള്‍ അടുത്തൊന്നും കുറയില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഈ തരംഗത്തിന്റെ വ്യാപ്തി ഇപ്പോഴും പ്രവചിക്കാനായിട്ടില്ല. ഒരുപക്ഷേ രണ്ടാം തരംഗത്തേക്കാള്‍ നീണ്ടേക്കും. മരണങ്ങള്‍ കുറയാന്‍ സാധ്യതയുമുണ്ട്.
ഇപ്പോള്‍ രാജ്യത്തുണ്ടായിരിക്കുന്ന കേസുകളുടെ വ്യാപന രീതി യൂറോപ്പിലൊക്കെ വന്ന തരംഗത്തിന് സമാനമാണ്. പക്ഷേ യൂറോപ്പിലും യുഎസ്സിലും ഇപ്പോള്‍ രേഖപ്പെടുത്തുന്ന കേസുകളില്‍ വലിയ മാറ്റമുണ്ട്. അത് വന്‍ തോതിലാണ്. ഇന്ത്യയിലും വന്‍ നഗരങ്ങളിലാണ് കേസുകള്‍ അതി വ്യാപനമുണ്ടായിരിക്കുന്നത്. ആശങ്കപ്പെടുത്തുന്ന ഏറ്റവും വലിയ കാര്യം അതാണ്. ദില്ലി, മുംബൈ, ബെംഗളൂരു, പൂനെ, കൊല്‍ക്കത്തെ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ഒമൈക്രോണ്‍ കേസുകള്‍ അടക്കം കുതിക്കുകയാണ്. ഈ നഗരങ്ങളുടെ വലിപ്പമോ ജനസംഖ്യ കൂടുതലായതോ അല്ല പുതിയ കേസുകള്‍ വര്‍ധിക്കാനുള്ള കാരണം. ഈ നഗരങ്ങളിലേക്കാണ് വിദേശത്ത് നിന്ന് ഏറ്റവുമധികം ആളുകള്‍ എത്തുന്നത്.
ഇപ്പോഴത്തെ തരംഗത്തിന് ഒമൈക്രോണും ഒരു ഘടകമായിട്ടുണ്ട്. ചില സംസ്ഥാനങ്ങളില്‍ ടെസ്റ്റിംഗ് നല്ല രീതിയില്‍ നടക്കുന്നത് ഗുണം ചെയ്യുന്നുണ്ട്. ആര്‍ വാല്യു പരിശോധിച്ചാല്‍ ജനങ്ങള്‍ക്കിടയില്‍ എത്രത്തോളം കൊവിഡിന് വ്യാപിക്കാനായി എന്ന് കണ്ടെത്താം. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാത്തമാറ്റിക്കല്‍ സയന്‍സസിലെ വിദഗ്ധര്‍ നടത്ിയ പഠനത്തില്‍ ഇന്ത്യയിലെആര്‍ വാല്യു ഒന്നിന് മുകളിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗം ബാധിച്ച വ്യക്തിയെങ്കിലും ഏറ്റവും കുറഞ്ഞത് ഒരാളിലേക്ക് എങ്കിലും വൈറസിനെ മറ്റൊരാളിലേക്ക് എത്തിക്കുന്നുണ്ട്. ഇതാണ് പ്രധാനമായും ഇപ്പോഴത്തെ തരംഗത്തിന് കാരണം. അതും വളരെ വേഗത്തിലാണ് വ്യാപനം നടക്കുന്നത്.
മുംബൈയിലും ദില്ലിയിലും ആര്‍ വാല്യു രണ്ടിന് മുകളിലാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സീതബ്ര സിന്‍ഹ പറയുന്നു. ഈ രണ്ട് നഗങ്ങളില്‍ കുറഞ്ഞത് രണ്ട് പേരിലേക്കെങ്കിലും രോഗം വന്ന വ്യക്തി വ്യാപനം നടത്തുന്നുണ്ടെന്നാണ് പഠനം പറയുന്നു. രണ്ട് നഗരങ്ങളിലും വളരെ വേഗത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ഇത് പരിശോധിച്ചാണ് ഈ വിലയിരുത്തല്‍. യൂറോപ്പിലെയും അമേരിക്കയിലും അപ്രതീക്ഷിതമായ ഈ തരംഗത്തിന് പ്രധാന കാരണം ആഘോഷ സീസണ്‍ തന്നെയാണ്. ഇവിടെ രണ്ടിടത്തും ക്രിസ്മസ് ആഘോഷങ്ങള്‍ നടന്നതായിരിക്കാം കാരണം. വലിയ ജനക്കൂട്ടം അതുകൊണ്ട് തന്നെ ഒഴിവാക്കാന്‍ സാധിക്കില്ല. എല്ലാ രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നെങ്കിലും ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ ആരും തയ്യാറായിരുന്നില്ല. അതേസമയം നിലവില്‍ അത്രത്തോളം ഭീഷണി ഇന്ത്യക്കില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നടന്നാല്‍ രോഗവ്യാപനം ശക്തമാക്കും. അതോടെ സമ്ബദ് ഘടന തകര്‍ന്ന് തരിപ്പണമാവുകയും ചെയ്യും.