ബെംഗളൂരു: കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം അയൽ സംസ്ഥാനങ്ങളിലടകം സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നും കർണാടകയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിൽ കവിയാത്ത ആർ.ടി പിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റോ അതല്ലെങ്കിൽ കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസുകൾ സ്വീകരിച്ചതിന്റെ വാക്സിനേഷൻ സർട്ടിഫിക്കറ്റോ കയ്യിൽ കരുതണമെന്ന് കർണാടക സർക്കാർ ഉത്തരവ് ഇറക്കി.
റോഡുമാർഗമോ ,ട്രെയിൻ ,വിമാനം മുഖേനെയോ യാത്ര ചെയ്യുന്നവർ നിർബന്ധമായും 72 മണിക്കൂറിനുള്ളിൽ പരിശോധിച്ച ആർ ടി പി സി ആർ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസൾട് കയ്യിൽ കരുതണം .പരിശോധന നടത്തിയവർക്ക് മാത്രം ബോര്ഡിങ് പാസ് നൽകിയാൽ മതിയെന്നും വിമാനകമ്പനികൾക്ക് നിർദ്ദേശം നൽകി , കൂടാതെ തീവണ്ടിയിലും ബസ്സുകളിലും യാത്ര ചെയ്യുന്നവർ പരിശോധന ഫലം കയ്യിൽ കരുതിയിട്ടുണ്ടെന്നു കണ്ടക്ടർമാരും റെയിൽവേ അധികൃതരും ഉറപ്പു വരുത്തണം.
ആവശ്യമായ ജീവനക്കാരെ നിയമിച്ചുകൊണ്ട് ചെക്ക് പോസ്റ്റുകളിൽ പരിശോധന നടത്താൻ അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ, കൊടുഗു, മൈസൂരു, ചാമരാജ നഗര എന്നിവിടങ്ങിലെ ഡെപ്യൂട്ടി കമ്മീഷണർമാരെ ചുമതലപ്പെടുത്തി. ദിവസവും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കർണാടകയിൽ വന്ന് തിരിച്ചു പോകുന്ന വിദ്യാർത്ഥികൾ 15 ദിവസത്തിലൊരിക്കൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണം.
The Shoe Shop!! NIKE,ADIDAS,PUMA,REEBOK,SKECHERS!! തുടങ്ങി ലോകോത്തര ബ്രാൻഡ് ഷൂ ഉത്പന്നങ്ങൾ 50% മുതൽ 70% വരെ വിലക്കുറവിൽ കൊറമംഗലയിലും ഇന്ദിര നഗറിലും 📱വിശദമായ വിവരങ്ങൾക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യാം 7806918741follow us on Instagram 👇👇👇https://instagram.com/theshoeshopbangalore?igshid=oae1ks9fmhpw
- കേരളത്തില്‍ ഇന്ന് 12,868 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 124 കോവിഡ് മരണം
- ഫ്ളാറ്റ് ലീസിന് നല്‍കാമെന്ന് പറഞ്ഞ് 130 ഓളം കുടുംബങ്ങളില്‍ നിന്ന് വാങ്ങിയത് 10 മുതല്‍ 15 ലക്ഷം വരെ രൂപ വീതം; ജാമ്യത്തിലിറങ്ങിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ നിര്‍മ്മാതാവ് മുങ്ങി
- എടിഎം സര്‍വീസ് ചാര്‍ജ്, പാചകവാതക വില, ഐഎഫ്എസ്സി കോഡ്.. അറിയൂ ഇന്ന് മുതലുള്ള ഈ മാറ്റങ്ങള്‍
- യാത്രക്കാർക്ക് ആശ്വാസമായി നമ്മ മെട്രോ ടോക്കൺ സംവിധാനം തിരിച്ചു കൊണ്ടുവന്നു; മെട്രോ സർവീസുകളുടെ സമയവും വർധിപ്പിച്ചു