ബെംഗളൂരു: സംസ്ഥാനത്തെ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോവിഡ് ക്ലസ്റ്ററുകളാകുന്നു. ശിവമൊഗ നഞ്ചപ്പ് ഇൻ സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ്ങിൽ 23 മലയാളി വിദ്യാർഥികൾക്കും മടിക്കരിയിലെ സ്കൂളിൽ 9 വിദ്യാർഥികൾക്കും കോവിഡ് സ്ഥിരീകരിച്ചു .ശിവമൊഗ്ഗയിൽ പോസിറ്റീവായ നഴ്സിങ് വിദ്യാർഥികൾ കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിൽ നിന്നെത്തിയവരാണെന്ന് അധികൃതർ പറഞ്ഞു. പഠനത്തിന്റെ ഭാഗമായി ഇവർ നഞ്ചപ്പ് ലൈഫ് കെയർ ആശു പ്രതിയിൽ ഇന്റേൺഷിപ് ചെയ്തു വരികയായിരുന്നു.