ബെംഗളുരു:കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ ഇന്നു വിദഗ്ധ സമിതിയുമായി ചർച്ച നടത്തിയ ശേഷം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നു മുഖ്യമന്ത്രി ബസവരാജ് ബൊ വ്യക്തമാക്കി. കർണാടകയിലും അയൽ സംസ്ഥാനങ്ങളിലും വ്യാപന കണക്കുകൾ ഉയരുന്നതിനെ തുടർന്നാണിത്. 6നു നടക്കുന്ന മന്ത്രിസഭാ യോഗത്തിനു ശേഷമായിരിക്കും പ്രഖ്യാപനം.
നിലവിൽ രാത്രി 10 മുതൽ രാ വിലെ 5 വരെ ഏർപ്പെടുത്തിയിരുന്ന കർഫ്യൂ ഏഴാം തീയതി അവസാനിക്കും. ഇതിന്റെ തുടർച്ചയായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണു നീക്കം. വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്താനും മാളുകൾ പോലുള്ള വാണിജ്യ കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനും സാധ്യതയുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്തെ കോവിഡ് പ്രതിദിന വ്യാപനം 130 ശതമാനം വർധിച്ചതായാണ് വാർ റൂം റിപ്പോർട്ട്.