Home covid19 കോവിഡ് വ്യാപനം; പ്രധാന തീരുമാനങ്ങൾ ഉടൻ; മുഖ്യമന്ത്രി

കോവിഡ് വ്യാപനം; പ്രധാന തീരുമാനങ്ങൾ ഉടൻ; മുഖ്യമന്ത്രി

ബെംഗളുരു • കോവിഡ്, ഒമിക്രോൺ വ്യാപന കണക്കുകൾ വർധിക്കുന്ന സാഹചര്യത്തിൽ വരും ദിനങ്ങളിൽ പ്രാധാന്യമേറിയ ചില തീരുമാനങ്ങൾ സർക്കാർ കൈക്കൊള്ളു വെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. മൂന്നാം തരംഗ വ്യാപനമുണ്ടായാൽ ആശുപത്രികളിലും മറ്റും വേണ്ടത് ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കും. രാജ്യത്ത് വ്യാപനം ഏറെയുള്ള 8 സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക മുൻ കരുതലുകൾ സ്വീകരിച്ചു വരികയാണ്. വേണ്ടത്ര ഓക്സിജൻ, ഐസിയു കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കാത്ത ആശുപത്രികൾക്കെതിരെ നിയമ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

കർശനമാക്കി പരിശോധന

കോവിഡ് പ്രതിദിന വ്യാപന കണക്കുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അപ്പാർട്മെന്റുകളിലും ഹോസ്റ്റലുകളിലും മാർക്ക റ്റുകളിലും ബിബിഎംപിയുടെ പരിശോധന കർശനമാക്കിയിട്ടുണ്ട്. മൈക്രോ കണ്ടെയ്ന്മെന്റ് സോണുകൾ ഉയരുന്നതിനെ തുടർന്ന് നീരീക്ഷണ സംവിധാനങ്ങൾ കർശനമാക്കാൻ സോണൽ കമ്മിഷണർമാർക്ക് ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത നിർദേശം നൽകി. നഗരത്തിലെ 100 മൈക്രോ കണ്ടെയ്മെന്റ് സോണുകളിൽ പകുതിയും അപ്പാർട്മെന്റ് സമുച്ചയങ്ങളാണ്.

You may also like

error: Content is protected !!
Join Our WhatsApp Group