Home covid19 സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി

മാസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് വട്ടോളി സ്വദേശി കുമാരനാണ് മരിച്ചത്.77 വയസായിരുന്നു. പനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കുമാരന് കോവി‍ഡ് സ്ഥിരീകരിച്ചത്. കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മേഖലയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചുരാജ്യത്തെ കോവിഡ് കേസുകളില്‍ ഏറെയും സംസ്ഥാനത്താണ്. കഴിഞ്ഞ ഒരാഴ്ചയായി കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. ഇതോടെ ഇന്ത്യയിലെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 1,296 ആയി.

വെള്ളിയാഴ്ച 17,605 പേരെ പരിശോധനക്ക് വിധേയമാക്കിയതില്‍ നിന്നാണ് 312 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 280 രോഗികളും കേരളത്തിലാണ്. 1.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളത്തില്‍ ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎന്‍1ന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ സിംഗപ്പൂരിലും ഇന്തോനേഷ്യയിലും കോവിഡ് കേസുകള്‍ ഉയരാന്‍ ഈ വകഭേദം കാരണമായിട്ടുണ്ട്.

ചൈനയിലും പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎന്‍ 1 ലക്‌സംബര്‍ഗിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ആഗസ്റ്റിലായിരുന്നു കോവിഡ് വകഭേദം കണ്ടെത്തിയത്. ഇത് പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. സാധാരണ കോവിഡിന്റെ ലക്ഷണങ്ങള്‍ തന്നെയാണ് ജെഎന്‍1ലും ഉണ്ടാവുക

വേദിയില്‍ പാട്ട്‌ പാടവേ കുഴഞ്ഞുവീണു ഗായകന് ദാരുണാന്ത്യം

സംഗീത പരിപാടി അവതരിപ്പിക്കവെ ബ്രസീലിയൻ ഗായകൻ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. പെദ്രോ ഹെൻട്രിക് എന്ന മുപ്പതുകാരനാണ് ഫിയറ ഡി സാന്റാനയിലെ പരിപാടിക്കിടെ മരിച്ചത്.വേദിയില്‍ ഗാനം ആലപിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ജീവൻ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.സുവിശേഷ പ്രചാരകനാണ് പെദ്രോ. അദ്ദേഹം തന്നെ രചിച്ച്‌ ആലപിച്ച ഗാനങ്ങള്‍ക്ക് ഒട്ടേറെയാരാധകരുണ്ട്.

ഗായകന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സുഹൃത്തുക്കളെയും കുടുംബാഗങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്.’എല്ലാ വ്യാഖ്യാനങ്ങളും അപ്രസക്തമായി പോകുന്ന ചില നിമിഷങ്ങള്‍ ജീവിതത്തിലുണ്ടാകും. അത്തരമൊരു ദുരന്തമാണ് കണ്‍മുന്നിലുണ്ടായത്’- പെദ്രോയുടെ മരണവിവരം ഒദ്യോഗികമായി അറിയിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ബാൻഡ് ആയ ടൊഡാ മ്യൂസിക് പ്രതികരിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group