Home covid19 സൗരവ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സൗരവ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

by കൊസ്‌തേപ്പ്

കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ഗാംഗുലിയെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗാംഗുലിയുടെ രക്ത സാമ്ബിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അദ്ദേഹം രണ്ട് ഡോസ് കോവിഡ് വാക്‌സീനും സ്വീകരിച്ചിരുന്നു. ഈ വര്‍ഷം ഇത് മൂന്നാമത്തെ തവണയാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

നേരത്തെ രണ്ട് തവണയും നെഞ്ച് വേദനയെ തുടര്‍ന്നാണ് ചികിത്സ തേടിയത്. പിന്നാലെ ആന്‍ജിയോപ്ലാസ്റ്റിക്കും വിധേയനാക്കിയിരുന്നു. മാര്‍ച്ചില്‍ ജോലിയില്‍ തിരിച്ചെത്തിയ ഗാംഗുലി വാക്‌സിനേഷനും പൂര്‍ത്തിയാക്കിയിരുന്നു. ഗാംഗുലിയുടെ സഹോദരന്‍ സ്‌നേഹാഷിഷ് ഗാംഗുലിയും നേരത്തെ കൊവിഡ് പോസിറ്റീവായിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group