
കര്‍ണാടകയില്‍ മേക്കേദാട്ടു അണക്കെട്ട് പദ്ധതി നടപ്പാക്കണം എന്ന ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പങ്ക് എടുത്ത വീരപ്പ മൊയ്‍ലിയടക്കം നാലു നേതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.
തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. രാമനഗര ജില്ലയിലെ മേക്കേദാട്ടുവില്‍ നിന്ന് ബംഗളൂരുവിലേക്ക് 15 നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 179 കിലോമീറ്റര്‍ യാത്രയാണ് ആസൂത്രണം ചെയ്തത്. കോവിഡ് നിബന്ധനകള്‍ ലംഘിച്ചുകൊണ്ട് പതിനായിരങ്ങളാണ് മാര്‍ച്ചില്‍ പങ്ക് എടുത്തത്. മാര്‍ച്ചിന്‍റെ ആദ്യ ദിനത്തില്‍ പങ്കെടുത്ത മുന്‍ മന്ത്രി എച്ച്.എം രേവണ്ണയ്ക്കും എം.എല്‍.സി സി.എം ഇബ്രാഹിമിനും രോഗം സ്ഥിരീകരിച്ചിരുന്നു.
നേരത്തെ, കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ കോവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ചതിന് തൊട്ടുപിന്നാലെ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും ശിവകുമാറുമായി അടുത്ത ബന്ധം പുലര്‍ത്തിയവരായിരുന്നു. നേതാക്കളുടെയും മേക്കേദാട്ടു മാര്‍ച്ചില്‍ പങ്കെടുത്തവരുടെയും സാമ്ബിളുകള്‍ ശേഖരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ആരോഗ്യ ഉദ്യോഗസ്ഥരെ അയച്ചിരുന്നു. പക്ഷെ രോഗലക്ഷണങ്ങളില്ലെന്ന് പറഞ്ഞ് ശിവകുമാര്‍ പരിശോധനയ്ക്ക് വിസമ്മതിക്കുകയായിരുന്നു