Home covid19 ലണ്ടനിൽ നിന്നു ബെംഗളൂരുവിലെത്തിയ 3 പേർക്ക് കോവിഡ് പോസിറ്റീവ്

ലണ്ടനിൽ നിന്നു ബെംഗളൂരുവിലെത്തിയ 3 പേർക്ക് കോവിഡ് പോസിറ്റീവ്

by കൊസ്‌തേപ്പ്

ബെംഗളുരു :ലണ്ടനിൽ നിന്നു ബെംഗളൂരുവിലെത്തിയ 3 പേർക്ക് കോവിഡ് പോസിറ്റീവായി. 30 വയസ്സുകാരിക്കും 6 വയസുള്ള 2 ആൺമക്കൾക്കുമാണ് വിമാനത്താവളത്തിൽ നടത്തിയ ആർടിപിസിആർ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്.ഒമിക്രോൺ ഭീഷണി നേരിടുന്ന രാജ്യത്തു നിന്നെത്തിയതിനാൽ ഇവരെ ബൗറിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്രവ സാംപിളുകൾ ജനിതക വകഭേദ പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 3 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

*ഞായറാഴ്ച ബെംഗളൂരുവിൽ ഒമിക്രോൺ സ്ഥിരീകരിച്ച 34 വയസ്സുകാരന്റെ കുടുംബാംഗങ്ങളും സഹയാത്രികരും ഉൾപ്പെടെ 25 സമ്പർക്കങ്ങളും കോവിഡ് നെഗറ്റീവ്. ബിസിനസ് ആവശ്യത്തിനായി ദക്ഷിണാഫ്രിക്ക സന്ദർശിച്ച ശേഷം ഒന്നിന് മടങ്ങിയെത്തിയ ഇയാളെ ബെംഗളൂരു വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ ഫലം നെഗറ്റീവ് ആയിരുന്നു. വീട്ടിലെത്തിയതിനെ തുടർന്ന് പനിലക്ഷണങ്ങൾ പ്രകടമായതോടെ വീണ്ടും പരിശോധിച്ചപ്പോഴാണ് പോസിറ്റീവായത്. തുടർന്ന് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ബൗറിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group