Home Featured കാബ് സര്‍വീസ് വൈകിയതിനെ തുടര്‍ന്ന് വിമാനം നഷ്ടമായി; ഊബര്‍ യുവതിക്ക് 20,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കാബ് സര്‍വീസ് വൈകിയതിനെ തുടര്‍ന്ന് വിമാനം നഷ്ടമായി; ഊബര്‍ യുവതിക്ക് 20,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

മുംബൈ: കാബ് സര്‍വീസ് വൈകിയതിനെത്തുടര്‍ന്ന് വിമാനം നഷ്ടമായ യുവതിക്ക് 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഊബര്‍ ഇന്ത്യയോട് ഉത്തരവിട്ട് മുംബൈയിലെ ഉപഭോക്തൃ കോടതി. തുകയുടെ പകുതി ഫ്ലൈറ്റ് നഷ്ടമായതിലൂടെ യുവതിക്ക് അനുഭവിക്കേണ്ടി വന്ന മാനസിക പിരിമുറുക്കത്തിന് വേണ്ടിയും മറ്റൊരു പകുതി കേസ് നടത്താന്‍ പരാതിക്കാരിക്ക് ചെലവായ തുകയായും നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.

ഡോംബിവ്‌ലിയില്‍ നിന്നുള്ള അഭിഭാഷകയായ കവിതാ ശര്‍മ 2018 മുതല്‍ കേസിന് വേണ്ടി പോരാടുകയാണ്. അതേ വര്‍ഷം ജൂണില്‍ ചെന്നൈയിലേക്ക് യുവതി വിമാനം ബുക്ക് ചെയ്തെങ്കിലും കൃത്യസമയത്ത് എയര്‍പോട്ടില്‍ എത്താന്‍ സാധിച്ചില്ല.

2018 ജൂണ്‍ 12 ന് വൈകുന്നേരം 5.50 ന് വിമാനം പുറപ്പെടേണ്ടതായിരുന്നുവെന്നും വീട്ടില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയുള്ള വിമാനത്താവളത്തിലേക്ക് 3.29 ന് ഒരു ക്യാബ് ബുക്ക് ചെയ്തതായും ശര്‍മ പരാതിയില്‍ പറഞ്ഞു. ക്യാബ് എത്താന്‍ വൈകിയതോടെ ആവര്‍ത്തിച്ച്‌ ഡ്രൈവറെ വളിച്ചതിന് ശേഷം 14 മിനിറ്റ് വൈകിയാണ് കാബ് ലൊക്കേഷനില്‍ എത്തിയത്. ഡ്രൈവര്‍ ഫോണ്‍ കോളില്‍ ആയതിനാല്‍ യാത്ര തുടങ്ങാന്‍ വൈകിയെന്നും യുവതി പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. വിമാനത്താവളത്തിലേക്ക് പോകുന്നതിനിടയില്‍ വഴി തെറ്റിയതിനെ തുടര്‍ന്ന് 20 മിനിറ്റോളം വീണ്ടും വൈകിയെന്നും അവര്‍ ആരോപിച്ചു. ഒടുവില്‍ യുവതി വിമാനത്താവളത്തില്‍ എത്തുമ്ബോള്‍ സമയം 5.23 കഴിഞ്ഞിരുന്നു. തുടര്‍ന്ന് അവര്‍ക്ക് ഫ്ലൈറ്റ് നഷ്ടമാവുകയും ചെയ്തു.

യാത്രക്കായി ഊബര്‍ ബുക്ക് ചെയ്ത സമയത്ത് ബില്ലായി കാണിച്ചിരുന്നത് 563 രൂപയായിരുന്നുവെന്നും എന്നാല്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ 703 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടെന്നും യുവതി ആരോപിച്ചു.

യുവതിക്കുണ്ടായ നഷ്ടങ്ങള്‍ ചൂണ്ടിക്കാട്ടി മുംബൈയിലെ അഭിഭാഷകന്‍ കമ്ബനിക് നോട്ടീസ് അയച്ചെങ്കിലും മറുപടിയൊന്നും നല്‍കിയില്ല. തുടര്‍ന്ന് യുവതി താനെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനെ സമീപിക്കുകയായിരുന്നു. ഉപഭോക്താക്കളെ ഡ്രൈവര്‍മാരുമായി ബന്ധിപ്പിക്കുക മാത്രമാണ് കമ്ബനി ചെയ്യുന്നതെന്ന് ഊബര്‍ അവകാശപ്പെട്ടു. എന്നാല്‍ ആപ്പിന്റെ മാനേജ്‌മെന്റും അതിന്‍റെ എല്ലാ ഇടപാടുകളും സേവനങ്ങളും കമ്ബനിക്കാണെന്ന് ഉപഭോക്തൃ കമീഷന്‍ കണ്ടെത്തി. തുടര്‍ന്ന് 20,000 രൂപ ശര്‍മക്ക് നല്‍കാന്‍ ഊബര്‍ ഇന്ത്യയോട് കോടതി ഉത്തരവിട്ടു .

വായുവിന്റെ ഗുണനിലവാരം മോശം : രാജ്യ തലസ്ഥാനത്ത് കുറഞ്ഞ താപനില സാധാരണയിലും താഴെ

ഡല്‍ഹി : രാജ്യ തലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാരം വളരെ മോശം അവസ്ഥയില്‍. കുറഞ്ഞ താപനില സാധാരണയിലും താഴെയായി തുടരുന്നു.

നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 15 ഡിഗ്രി സെല്‍ഷ്യസില്‍ മാറ്റമില്ല. ശാന്തമായ കാറ്റും തണുത്ത കാലാവസ്ഥയും മാലിന്യങ്ങള്‍ അടിഞ്ഞുകൂടാന്‍ കാരണമാകുന്നതിനാല്‍ നഗരത്തിലെ വായുവിന്റെ ഗുണനിലവാരം മോശമായതായി കാലാവസ്ഥാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ന് രാവിലെയും ഡല്‍ഹിയിലെ വായു ഗുണനിലവാരം വളരെ മോശമായിത്തന്നെ തുടരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group