സൈനിക വേഷം ധരിച്ചതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നോട്ടീസ്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് ജില്ലാ കോടതിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് മോദി സൈനിക വേക്ഷം ധരിച്ച് കശ്മീര്‍ സന്ദര്‍ശനത്തിനിറങ്ങിയത്. അതിനെതിരെയാണ് കോടതിയുടെ ഹര്‍ജി. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 156 (3) വകുപ്പ് പ്രകാരം അപേക്ഷ സമര്‍പ്പിച്ച അഭിഭാഷകന്‍ രാകേഷ് നാഥ് പാണ്ഡെയുടെ വാദം കേള്‍ക്കാന്‍ ജില്ലാ ജഡ്ജി നളിന്‍ കുമാര്‍ ശ്രീവാസ്തവ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 140-ാം വകുപ്പ് പ്രകാരം സൈനികനോ നാവികനോ വ്യോമസേനയോ അല്ലാത്ത പക്ഷം സേനാ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് പ്രയാഗ്‌രാജ് കോടതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിലെ നൗഷേര സെക്ടറില്‍ സൈനികര്‍ക്കൊപ്പം മോദി ദീപാവലി ആഘോഷിച്ചിരുന്നു. 2016 മുതല്‍ ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുകയും സിവിലിയന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു മോദി 2017 മുതല്‍ ഇന്ത്യന്‍ സൈനിക വേഷം യാതൊരു ചിഹ്നവുമില്ലാതെ ധരിക്കാന്‍ തുടങ്ങുകയായിരുന്നു.
ഇന്ത്യയുടെ ഭരണഘടനാക്രമമനുസരിച്ച് രാജ്യത്തിന്റെ സായുധ സേന അതിന്റെ വിശ്വസ്തതയ്ക്ക് കടപ്പെട്ടിരിക്കുന്നത് കമാന്‍ഡര്‍-ഇന്‍-ചീഫ് ആയ ഇന്ത്യന്‍ രാഷ്ട്രപതിയോടാണ് .രാഷ്ട്രത്തലവനെ പ്രതീകപ്പെടുത്തുന്ന രാഷ്ട്രപതിയുടെ പേരിലാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മോദിയുടെ സൈനിക വേഷത്തിനെതിരെ കഴിഞ്ഞ ഡിസംബറില്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്കിയിരുന്നെങ്കിലും തങ്ങളുടെ അധികാര പരിതിയില്‍ വരുന്നതല്ലെന്ന് കാട്ടി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പാണ്ഡെ ജില്ലാ കോടതിയെ സമീപിച്ചത്.