ബെംഗളൂരു: നടൻ അർജുൻ സർജയ്ക്കെതിരായ മീ ടൂ ആരോപണത്തിൽ പോലീസ് കേസ് അവസാനിപ്പിച്ചതിനെതിരേ നൽകിയ ഹർജിയിൽ തെളിവുകൾ ഹാജരാക്കാനാവശ്യപ്പെട്ട് നടി ശ്രുതി ഹരിഹരന് കോടതി നോട്ടീസ് നൽകി.ആരോപണത്തിൽ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തേ കബൺ പാർക്ക് പോലീസ് അർജുൻ സർജയ്ക്ക് ക്ലീൻ ചിറ്റ് നൽകി കോടതിയിൽ ‘ബി റിപ്പോർട്ട്’ സമർപ്പിച്ചിരുന്നു. ഇതിനെതിരേ നടി എട്ടാമത് അഡീഷണൽ ചീഫ് മെട്രോ പൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.
ആരോപണം ശരിവെക്കുന്നതിനാവശ്യമായതെളിവുകൾ ഹാജരാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. 2018 ഒക്ടോബറിലാണ് ശ്രുതി ഹരിഹരൻ സാമൂഹിക മാധ്യമത്തിലൂടെ അർജുൻ സർജയ്ക്കെതിരേ മീ ടൂ ആരോപണമുന്നയിച്ചത്.വിസ്മയ’ സിനിമയുടെ ചിത്രീകരണത്തിനിടെ മോശം അനുഭവമുണ്ടായെന്നായിരുന്നു ആരോപണം. കന്നഡ സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ ആരോപണത്തിനു പിന്നാലെ മുതിർന്ന നടനും രാഷ്ട്രീയനേതാവുമായിരുന്ന അംബരീഷ് ഉൾപ്പെടെയുള്ളവർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നു.
അർജുനെതിരേ ശ്രുതി പോലീസിൽ പരാതിനൽകുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിവ് ലഭിക്കാത്തതിനാൽ കേസ് അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ഇതിനെ ചോദ്യംചെയ്താണ് ശ്രുതി വീണ്ടും കോടതിയെ സമീപിച്ചത്.
ബന്ധുവിന്റെ കടി കിട്ടി; ശരീരത്തില്‍ പ്രവേശിച്ചത് മനുഷ്യ മാംസം തിന്നുന്ന ബാക്ടീരിയകള്‍; യുവാവിന്റെ തുട മുറിച്ചുമാറ്റി
ബന്ധുവായ വ്യക്തിയുടെ കടിയേറ്റതിന് പിന്നാലെ ശരീരത്തില്‍ ഫ്‌ളഷ് ഈറ്റിംഗ് ബാക്ടീരിയ കടന്നുകൂടിയ യുവാവാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.മനുഷ്യ മാംസം തിന്നുന്ന ബാക്ടീരിയയെ ആണ് ഫ്‌ളഷ് ഈറ്റിംഗ് ഗണത്തില്‍ ഉള്‍പ്പെടുന്നത്. ഇത്തരം ബാക്ടീരിയകളുടെ അണുബാധ മനുഷ്യന്റെ ജീവൻ പോലും അപഹരിക്കുന്ന നിരവധി സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫ്‌ളോറിഡ സ്വദേശിയായ ഡോണി ആദംസിന് ആകസ്മികമായി കിട്ടിയ ഒരു ‘കടി’യാണ് അണുബാധയുണ്ടാകുന്നതിന് കാരണമായത്. എന്നിരുന്നാലും ഡോക്ടര്‍മാരുടെ കഠിനപരിശ്രമത്തിന്റെ ഫലമായി അദ്ദേഹത്തിന്റെ ജീവൻ തിരിച്ചു ലഭിക്കുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. കുടുംബാംഗങ്ങള്‍ ഒത്തുകൂടിയ ഒരു പാര്‍ട്ടിക്കിടെ ഉണ്ടായ വാക്കേറ്റം കയ്യാങ്കളിയില്‍ അവസാനിച്ചു. ഒടുവില്‍ അടികൂടുന്ന തന്റെ ബന്ധുക്കളെ പിടിച്ചുമാറ്റാൻ ചെന്ന ആദംസിന് ഇതിനിടെ കടിയേല്‍ക്കുകയായിരുന്നു.ഉടൻ തന്നെ അദ്ദേഹം ആശുപത്രിയില്‍ എത്തുകയും മുൻകരുതലിന്റെ ഭാഗമായി ടെറ്റനസ് ഷോട്ട് സ്വീകരിക്കുകയും ചെയ്തു. ആന്റിബയോട്ടിക്‌സുമായി ആദംസ് വീട്ടിലേക്ക് മടങ്ങി. എന്നാല്‍ മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ അദ്ദേഹത്തിന്റെ കാല്‍ നീരുവന്ന് വീര്‍ക്കാൻ തുടങ്ങി. നടക്കാൻ കഴിയാതെയായി. അസഹനീയമായ വേദനയും ആരംഭിച്ചു.
ആശുപത്രിയിലെത്തിയ ആദംസിനെ വരവേറ്റത് തീര്‍ത്തും നിര്‍ഭാഗ്യകരമായ വാര്‍ത്തയായിരുന്നു. ടിഷ്യൂ അണുബാധ സംഭവിച്ചതായും കാലില്‍ ഫ്‌ളഷ് ഈറ്റിംഗ് ബാക്ടീരിയ പ്രവേശിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു.ചര്‍മ്മത്തില്‍ ഏതെങ്കിലും തരത്തിലുള്ള മുറിവുകള്‍ സംഭവിക്കുന്നതിലൂടെയാണ് ശരീരത്തിലേക്ക് ബാക്ടീരിയകള്‍ പ്രവേശിക്കുന്നത്. ആദംസിന്റെ ശരീരത്തിലേക്ക് മനുഷ്യ മാംസം തിന്നുന്ന ബാക്ടീരിയ പ്രവേശിച്ചത് ബന്ധുവിന്റെ കടിയിലൂടെയായിരുന്നു. ഇത്തരത്തില്‍ ഫ്‌ളഷ് ഈറ്റിംഗ് ബാക്ടീരിയ പ്രവേശിച്ചുകഴിഞ്ഞാല്‍ ആ ഭാഗം മുറിച്ചുമാറ്റുക എന്നുള്ളതാണ് ഏകവഴി.
ആദംസിന്റെ കാലിന്റെ തുടയിലെ 70 ശതമാനവും ഇതോടെ മുറിച്ചുമാറ്റി. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലായിരുന്നുവെങ്കില്‍ കാല്‍ മുഴുവൻ മുറിച്ചുമാറ്റേണ്ടി വരുമായിരുന്നുവെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.