Home Featured കേരളത്തിന്റെ ഹർജി തള്ളി; കെ.എസ്.ആർ.ടി.സി.യിൽ കർണാടകത്തിനും അവകാശം

കേരളത്തിന്റെ ഹർജി തള്ളി; കെ.എസ്.ആർ.ടി.സി.യിൽ കർണാടകത്തിനും അവകാശം

ചെന്നൈ : കെ.എസ്.ആർ.ടി.സി. എന്ന ചുരുക്കെഴുത്തും ലോഗോയും ഉപയോഗിക്കാനുള്ള അവകാശം തങ്ങൾക്കുമാത്രമായി അനുവദിക്കണമെന്നുകാണിച്ച് കേരള ട്രാൻസ്പോർട്ട് കോർപ്പറേഷൻ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഇതനുസരിച്ച്, കേരളത്തിനൊപ്പം കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനും കെ.എസ്.ആർ.ടി.സി. എന്ന പേര് തുടർന്നും ഉപയോഗിക്കാനാവും.കെ.എസ്.ആർ.ടി.സി. എന്ന ചുരുക്കപ്പേരും ലോഗോയും 2013 ജനുവരിയിൽ കേന്ദ്ര ട്രേഡ് മാർക്ക് രജിസ്ട്രിയിൽ കർണാടകം രജിസ്റ്റർ ചെയ്തതോടെയാണ് ഇതിനെച്ചൊല്ലിയുള്ള നിയമയുദ്ധം തുടങ്ങിയത്.

2019-ൽ കേരളവും ട്രേഡ് മാർക്ക് രജിസ്ട്രേഷൻ നേടി. രണ്ടു സംസ്ഥാനങ്ങളുടെ ട്രാൻസ്പോർട്ട് സർവീസുകളും ഒരേ ചുരുക്കപ്പേര് ഉപയോഗിക്കുന്നത് തുടരുകയും ചെയ്തു. ഇതോടെയാണ് കെ.എസ്.ആർ.ടി.സി. എന്ന ട്രേഡ് മാർക്ക് ഉപയോഗിക്കാനുള്ള അവകാശം തങ്ങൾക്കുമാത്രമാണെന്ന് കാണിച്ച് കേരളം ചെന്നൈയിലെ ഇന്റലക്ച്വൽ പ്രോപ്പർട്ടി അപ്പലറ്റ് ട്രിബ്യൂണലിൽ ഹർജി നൽകിയത്. ബൗദ്ധിക സ്വത്തവകാശത്തർക്കങ്ങൾ പരിഹിക്കുന്നതിനുള്ള ട്രിബ്യൂണൽ കേന്ദ്രസർക്കാർ പിരിച്ചുവിട്ടതോടെയാണ് അതിലുള്ള ഹർജികൾ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലേക്കു നീങ്ങിയത്.

ഭാര്യയെയും രണ്ടു മക്കളെയും വെടിവച്ച്‌ കൊലപ്പെടുത്തിയ ശേഷം പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

ഭാര്യയെയും രണ്ട് മക്കളെയും വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. തെലുങ്കാനയിലെ രാമുനിപട്‌ലയില്‍ രാവിലെയാണ് സംഭവം.സിദ്ദിപേട്ട് ജില്ലാ കളക്ടറുടെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറായ എ. നരേഷാണ് ജീവനൊടുക്കിയത്. കളക്ടര്‍ സ്ഥലത്തില്ലായിരുന്നതിനാല്‍ നരേഷ് ചിന്നക്കോഡൂര്‍ മണ്ഡലത്തിലെ സ്വന്തം നാടായ രാമുനിപട്‌ലയിലേക്ക് പോയിരുന്നു. അവിടെ വച്ചാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയത്. തുടര്‍ന്ന് സ്വയം വെടിവച്ച്‌ ജീവനൊടുക്കുകയായിരുന്നുവെന്ന് സിദ്ദിപേട്ട് പോലീസ് കമ്മീഷണര്‍ എൻ. ശ്വേത അറിയിച്ചു.നരേഷ് കടക്കെണിയിലായിരുന്നെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കമ്മീഷണര്‍ പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group