ബംഗളൂരു: കോടതിവിധിയുണ്ടായിട്ടും കുഞ്ഞിനെ അച്ഛന് കൈമാറിയില്ലെന്ന പരാതിയില്‍, കുഞ്ഞിനെ കൈമാറും വരെ അമ്മയുടെ ശമ്ബളം തടഞ്ഞുവെക്കാൻ തൊഴില്‍ സ്ഥാപനത്തോട് നിര്‍ദേശിക്കണമെന്ന് കര്‍ണാടക കോടതി ഉത്തരവ്.കുഞ്ഞിനെ കൈമാറിയ ശേഷമേ ശമ്ബളം നല്‍കേണ്ടതുള്ളൂവെന്ന് സ്ഥാപനത്തെ അറിയിക്കാൻ പൊലീസിന് നിര്‍ദേശം നല്കി.
ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് അനന്ത് രാമനാഥ് ഹെഗ്ഡെ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.തെറ്റിപ്പിരിഞ്ഞ ദമ്ബതികളുടെ ഏഴ് വയസുള്ള പെണ്‍കുഞ്ഞിനെ അച്ഛന് കൈമാറണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ കുടുംബകോടതി വിധിച്ചിരുന്നു.
എന്നാല്‍, ഭാര്യ കുഞ്ഞിനെ ഇനിയും കൈമാറിയില്ലെന്ന് കാട്ടി ഭര്‍ത്താവ് കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്യുകയായിരുന്നു.കോടതി ഉത്തരവുണ്ടായിട്ടും കുഞ്ഞിനെ അച്ഛന് കൈമാറാത്തത് നിയമവ്യവസ്ഥയെ അപമാനിക്കലാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ഹൈകോടതി വ്യക്തമാക്കി. 24 മണിക്കൂറിനകം കുഞ്ഞിനെ കൈമാറിയെന്ന് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫിസര്‍ ഉറപ്പാക്കണമെന്ന് കോടതി ബംഗളൂരു പൊലീസ് കമീഷണര്‍ക്ക് നിര്‍ദേശം നല്കി. അമ്മക്കെതിരെ സ്വമേധയാ കേസെടുക്കാനും നിര്‍ദേശിച്ചു.
അതേസമയം, കുട്ടിയെ അനധികൃതമായി തടവില്‍ വെച്ചിരിക്കുകയല്ലെന്നും അമ്മയോടൊപ്പമാണെന്നും എതിര്‍ഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാല്‍, കുടുംബകോടതി വിധി ചൂണ്ടിക്കാട്ടിയ ഹൈകോടതി, ഉത്തരവ് അനുസരിക്കാൻ കക്ഷികള്‍ ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കി.
വിനിമയത്തിലുള്ള 50 ശതമാനം 2000 രൂപ നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് ആര്.ബി.ഐ
വിനിമയത്തിലുള്ള 50 ശതമാനം 2000 രൂപ നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് ആര്.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്.ഇതിന് ഏകദേശം 1.8 ലക്ഷം കോടി രൂപയുടെ മൂല്യം വരുമെന്നും അദ്ദേഹം പറഞ്ഞു.മാര്‍ച്ച് അവസാനത്തോടെ 3.62 ലക്ഷം കോടി മൂല്യമുള്ള 2000 രൂപ കറൻസിയാണ് വിനിമയത്തിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 2000 രൂപ നോട്ടുകളില്‍ 85 ശതമാനവും ബാങ്കിങ് സിസ്റ്റത്തിലേക്ക് തന്നെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മെയ് 19നാണ് 2000 രൂപ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിൻവലിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചത്.
നിലവില്‍ വിനിമയത്തിലുള്ള നോട്ടുകളുടെ നിയമസാധുത തുടരുമെന്നും കേന്ദ്രബാങ്ക് വ്യക്തമാക്കിയിരുന്നു. മറ്റ് മൂല്യങ്ങളിലുള്ള കറൻസി നോട്ടുകള്‍ വിനിമയത്തില്‍ ആവശ്യമായ തോതില്‍ ലഭ്യമായതോടെയാണ് 2000 നോട്ട് പിൻവലിക്കുന്നതെന്ന് ആര്.ബി.ഐ പറഞ്ഞിരുന്നു.2000 നോട്ടുകള്‍ വിതരണം ചെയ്യുന്നത് ഉടൻ നിര്‍ത്തണമെന്ന് ആര്.ബി.ഐ നിര്‍ദേശം ബാങ്കുകള്‍ നല്‍കുകയും ചെയ്തു. നിലവില്‍ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും 2023 സെപ്റ്റംബര്‍ 30 വരെ സമയം നല്‍കിയിട്ടുണ്ട്2018-19 സാമ്ബത്തിക വര്‍ഷം മുതല്‍ 2000 രൂപ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് അവസാനിപ്പിച്ചിരുന്നു.
മാര്‍ച്ച് 31ലെ കണക്ക് പ്രകാരം ആകെ പ്രചാരത്തിലുള്ള കറൻസി നോട്ടുകളുടെ മൂല്യത്തില്‍ 10.8 ശതമാനം മാത്രമേ 2000 രൂപ നോട്ടുകള്‍ ഉള്ളൂ. സാധാരണ ഇടപാടുകള്‍ക്ക് 2000 രൂപ ഉപയോഗിക്കുന്നത് വളരെ കുറവാണെന്നും ആര്.ബി.ഐ നിരീക്ഷിക്കുന്നു. നിലവിലുള്ള 2000 നോട്ടുകളില്‍ 89 ശതമാനവും 2017 മാര്‍ച്ചിന് മുമ്ബ് അച്ചടിച്ചതാണ്. നാല് മുതല്‍ അഞ്ച് വര്‍ഷം വരെയാണ് നോട്ടുകളുടെ കാലാവധി നിശ്ചയിച്ചതെന്നും ഇത് പൂര്‍ത്തിയായതാണ് പിൻവലിക്കാനുള്ള ഒരു കാരണമെന്നും ആര്.ബി.ഐ പറഞ്ഞിരുന്നു.