Home Featured ബെംഗളൂരു: ചികിത്സാപ്പിഴവിനെത്തുടർന്ന് ഗർഭിണിയുടെ മരണം ; സ്വകാര്യ ആശുപത്രി ഒന്നരക്കോടി നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.

ബെംഗളൂരു: ചികിത്സാപ്പിഴവിനെത്തുടർന്ന് ഗർഭിണിയുടെ മരണം ; സ്വകാര്യ ആശുപത്രി ഒന്നരക്കോടി നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.

ബെംഗളൂരു: പ്രസവത്തിനിടെയുണ്ടായ ചികിത്സാപ്പിഴവിനെത്തുടർന്ന് യുവതിയും ഗർഭസ്ഥശിശുവും മരിച്ച സംഭവത്തിൽ ആശുപത്രി ഒന്നരക്കോടിരൂപ നഷ്ടപരിഹാരം നൽകണമെന്ന് ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ വിധി.ബെംഗളൂരുവിലെ സന്തോഷ് ആശുപത്രിക്കെതിരേയാണ് കമ്മിഷൻ വിധി പുറപ്പെടുവിച്ചത്. ആശുപത്രി ഒന്നരക്കോടി നൽകുന്നതിന് പുറമേ അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർ പത്തുലക്ഷം രൂപയും നൽകണം.സംഭവം നടന്ന് 13 വർഷത്തിന് ശേഷമാണ് ഉപഭോക്തൃ കമ്മിഷന്റെ വിധിവരുന്നത്.

ബെംഗളൂരു സ്വദേശിയായ പരീക്ഷിത് ദലാലാണ് നഷ്ടപരിഹാരമാവശ്യപ്പെട്ട് കമ്മിഷനെ സമീപിച്ചത്. 2010 ഏപ്രിൽ 16-നാണ് കേസിനാസ്പദമായ സംഭവം.പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച പരീക്ഷിത് ദലാലിന്റെ ഭാര്യ കാപാലി പാന്തേ (35) യും ഗർഭസ്ഥ ശിശുവുമാണ് മരിച്ചത്. ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ച കപാലിക്ക് അനസ്തേഷ്യ മരുന്ന് നൽകിയോടെ അവശനിലയിലാകുകയും പിന്നീട് മരണപ്പെടുകയും ചെയ്തു.

എന്നാൽ മരുന്നു നൽകിയതിലെ പിഴവല്ല മരണത്തിന് കാരണമെന്നായിരുന്നു ആശുപത്രിയുടെ വാദം. ആശുപത്രിയുടെ വാദങ്ങൾ ഉപഭോക്തൃ കമ്മിഷൻ പൂർണമായും തള്ളി.അതേസമയം, ഇതേസംഭവവുമായി ബന്ധപ്പെട്ട് പോലീസും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ബെംഗളൂരുവിലെ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ വാദം നടന്നുവരുകയാണ്.

കണ്ണൂരില്‍ ബസ്സില്‍ മധ്യവയസ്കന്‍റെ നഗ്നതാപ്രദര്‍ശനം; ദുരനുഭവം വിവരിച്ച്‌ ദൃശ്യങ്ങള്‍ പങ്കുവെച്ച്‌ യാത്രക്കാരി

കണ്ണൂരില്‍ സ്വകാര്യ ബസ്സില്‍ നഗ്നതാ പ്രദര്‍ശനം. ചെറുപുഴ – തളിപ്പറമ്ബ് റൂട്ടിലോടുന്ന ബസ്സിലാണ് സംഭവം.മധ്യവയസ്കനാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. ബസിലെ യാത്രക്കാരിയായ യുവതിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദുരനുഭവം വിവരിച്ച്‌ യുവതി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ബസ് ചെറുപുഴ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ശേഷം ബസിലെ ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് സംഭവം. ഈ സമയത്ത് ബസില്‍ കയറിയ മാസ്ക് ധരിച്ചയാള്‍ നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു.

യാത്രക്കാരി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന് അറിഞ്ഞിട്ടും ഇയാള്‍ നഗ്നതാ പ്രദര്‍ശനം തുടര്‍ന്നു. ബസിലെ ജീവനക്കാര്‍ തിരിച്ചെത്തിയപ്പോള്‍ ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങിപ്പോയി.താന്‍ എന്തുചെയ്യണമെന്നറിയാതെ ഭയന്നുപോയെന്ന് യാത്രക്കാരി പറഞ്ഞു. ഇന്ന് പൊലീസില്‍ പരാതി നല്‍കുമെന്നും യുവതി പറഞ്ഞു.നേരത്തെ കൊച്ചിയിലും സമാനമായ സംഭവമുണ്ടായിരുന്നു.

കെ.എസ്.ആര്‍.ടി.സി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിന്‍റെ വീഡിയോ പകര്‍ത്തിയ യുവനടി ബസിനുള്ളില്‍ തന്നെ പ്രതികരിക്കുകയായിരുന്നു. തുടര്‍ന്ന് ബസില്‍ നിന്ന് ഇറങ്ങി ഓടിയ യുവാവിനെ കണ്ടക്ടറും ഡ്രൈവറും പിന്നാലെയോടി പിടികൂടുകയായിരുന്നു. കോഴിക്കോട് സ്വദേശി സവാദിനെയാണ് അറസ്റ്റ് ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group