ബെംഗളൂരു: വിമാനത്തിൽ കയറാൻ അനുവദിക്കാത്തതിന് ഗ്രീസ് സ്വദേശികളായ അമ്മയ്ക്കും മകനും ജർമൻ വിമാനക്കമ്പനിയായ ലുഫ്താൻസ 4.75 ലക്ഷം രൂപ നൽകണമെന്ന് ബെംഗളൂരുവിലെ ഉപഭോക്തൃകോടതി ഉത്തരവിട്ടു.2021-ലെ കോവിഡ്കാലത്ത് കൈരിയകി പെത്രിതിയും മകനുമാണ് ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിൽ കുടുങ്ങിപ്പോയത്. മകന്റെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞതിനാൽ ഡൽഹിയിലെ ഗ്രീസ് എംബസിയിൽനിന്ന് അടിയന്തര പാസ്പോർട്ട് വാങ്ങിയിരുന്നു.
എന്നാൽ, ലുഫ്താൻസ എയർലൈൻസ് ജീവനക്കാർ കുട്ടിയെ ഈ പാസ്പോർട്ടുമായി കയറാൻ അനുവദിച്ചില്ല.ജർമനി വഴി എമർജൻസി പാസ്പോർട്ടുമായി യാത്രചെയ്യാനാകില്ലെന്നാണ് അറിയിച്ചത്. ഇതേത്തുടർന്ന് 4.49 ലക്ഷം രൂപ ചെലവഴിച്ച് എമിറേറ്റ്‌സ് എയർലൈൻസിന്റെ ടിക്കറ്റ് ബുക്ക് ചെയ്ത് ദുബായ് വഴി ഗ്രീസിലെത്തുകയായിരുന്നു.ഗ്രീസിലെത്തിയശേഷം എമർജൻസി പാസ്പോർട്ടിന്റെ വ്യവസ്ഥകളറിയാൻ ജർമൻ ഫെഡറൽ പോലീസിന് കത്തെഴുതി.
ഈ പാസ്പോർട്ട് ഉപയോഗിച്ച് ജർമനി വഴി യാത്രചെയ്യാനാകുമെന്ന മറുപടിലഭിച്ചു.ഇതേത്തുടർന്ന് ലുഫ്താൻസ എയർലൈൻസിനെ ബന്ധപ്പെട്ട് ടിക്കറ്റ് തുക തിരിച്ചുനൽകണമെന്നാവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.പിന്നീട് 2022 മാർച്ചിൽ അമ്മയും മകനും ബെംഗളൂരുവിലെ ഉപഭോക്തൃകോടതിയിൽ പരാതിനൽകി.അമ്മയ്ക്കും മകനും ടിക്കറ്റിന്റെ തുക തിരിച്ചുകൊടുക്കാനും കോവിഡ്കാലത്ത് ബുദ്ധിമുട്ടിച്ചതിന് 25,000 രൂപ അധികം നൽകാനും കോടതി ഉത്തരവിട്ടു.
8000 കോടി കേരളത്തില്‍ നിന്ന് സമാഹരിക്കും, ഓണച്ചെലവിന് കേന്ദ്രം കനിയില്ല
ഓണക്കാലത്ത് കേന്ദ്രത്തില്‍ നിന്ന് നയാപൈസ കടം കിട്ടില്ലെന്ന് ബോദ്ധ്യമായതോടെ സംസ്ഥാനത്ത് നിന്നുതന്നെ പണം സമാഹരിക്കാൻ നീക്കം.ഓണക്കച്ചവടം പൊടിപൊടിച്ചാലേ സര്‍ക്കാരിനും വരുമാനം കൂടുകയുള്ളൂ. അതിനായി ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കി വിപണി സജീവമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.പതിനായിരം കോടി അധികമായി വേണം. 8000 കോടിയെങ്കിലും കേരളത്തില്‍ നിന്ന് ലഭ്യമാക്കാനാണ് ശ്രമം. സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളെയും സഹകരണ സ്ഥാപനങ്ങളെയും ഇതിനായി ആശ്രയിക്കും.
ഡല്‍ഹിയിലുള്ള ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ തിരിച്ചെത്തിയാലുടൻ നടപടികള്‍ ഉൗര്‍ജ്ജിതമാക്കും.കഴിഞ്ഞ പിണറായി സര്‍ക്കാര്‍ ഓണവേളകളില്‍ 15000കോടി മുതല്‍ 20000കോടിയോളം രൂപവരെ ചെലവഴിച്ചിരുന്നു. ക്ഷേമപെൻഷനും ബോണസിനും ഉത്സവ അഡ്വാൻസിനും പുറമേ, വിപണി ഇടപെടലിനും വേണ്ടിയാണ് ഇത്രയും ചെലവഴിച്ചിരുന്നത്.കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വായ്പ നിയന്ത്രിക്കുകയും ബഡ്ജറ്റിതര വായ്പകളും പൊതുവായ്പാ പരിധിയില്‍ പെടുത്തുകയും ചെയ്തതോടെ സാമ്ബത്തിക സ്ഥിതി ഞെരുക്കത്തിലായി.
കേന്ദ്ര ഗ്രാന്റുകളും നികുതിവിഹിതവും വെട്ടിക്കുറയ്ക്കുകയും ജി.എസ്.ടി.നഷ്ടപരിഹാരം നിറുത്തുകയും ചെയ്തതോടെ പണം കണ്ടെത്താൻ വഴിയില്ലാത്ത സ്ഥിതിയിലായി. ജി.എസ്.ടി.വന്നതോടെ നികുതികൂട്ടിയും മറ്റും സ്വന്തമായി വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള വഴിയും അടഞ്ഞിരുന്നു. ഈ വര്‍ഷം ഡിസംബര്‍ വരെ 15390കോടിയുടെ വായ്പയെടുക്കാനാണ് അനുമതിയുളളത്.
14500കോടി ഇതിനകം എടുത്തുകഴിഞ്ഞു.ഇനി ഡിസംബര്‍വരെ അഞ്ച് മാസത്തേക്ക് ശേഷിക്കുന്ന വായ്പാലഭ്യത 890കോടി മാത്രമാണ്.ജി.ഡി.പിയുടെ ഒരുശതമാനം അധികം വായ്പയെടുക്കാൻ താല്‍ക്കാലിക അനുമതിയോ, അടിയന്തിരമായി ഹസ്വകാല സാമ്ബത്തിക പാക്കേജോ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.സംസ്ഥാനത്തുനിന്നുള്ള എം.പിമാര്‍ ഇന്നലെ ധനമന്ത്രി നിര്‍മ്മലാസീതാരാമന്റെ ഓഫീസില്‍ നേരിട്ട് ബന്ധപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല.