ബെംഗളൂരു : കൊലക്കേസ് പ്രതിയായ കന്നഡനടൻ ദർശൻ തുഗുദീപയെ ബല്ലാരി ജയിലിലേക്കുമാറ്റാൻ ബെംഗളൂരുവിലെ മജിസ്ട്രേറ്റ് കോടതി ജയിലധികൃതർക്ക് അനുമതിനൽകി. ദർശന് ജയിലിൽ പ്രത്യേക പരിഗണനലഭിച്ച സംഭവത്തിൽ വ്യാപകമായ വിമർശനമുയർന്നിരുന്നു. ജയിലിലെ പൂന്തോട്ടമെന്ന് തോന്നിപ്പിക്കുന്ന സ്ഥലത്ത് കസേരയിൽ ദർശൻ ഒരുകൈയിൽ കോഫി മഗ്ഗും മറ്റേ കൈയിൽ സിഗരറ്റുംപിടിച്ചിരിക്കുന്ന ചിത്രം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
സഹതടവുകാരനും മാനേജരുമായ നാഗരാജ്, ഗുണ്ടാനേതാവ് വിൽസൻ ഗാർഡൻ നാഗ എന്നിവരും ചിത്രത്തിലുണ്ട്. ദർശൻ വീഡിയോകോൾ ചെയ്യുന്നതിൻ്റെ ദൃശ്യവും പുറത്തുവന്നിരുന്നു.ദർശനുൾപ്പെടെ പത്തുപ്രതികളെയാണ് ജയിൽമാറ്റുന്നത്. കൂട്ടുപ്രതികളായ പവൻ, രാഘവേന്ദ്ര, നന്ദിഷ് (മൈസൂരു ജയിൽ), ജഗദിഷ്, ലക്ഷ്മമണ (ശിവമോഗ ജയിൽ), ധൻരാജ് (ധാർവാഡ്‌ജയിൽ), വിനയ് (വിജയപുര ജയിൽ), നാഗരാജ് (കലബുറഗി ജയിൽ), പ്രദോഷ് (ബെലഗാവി ജയിൽ) എന്നിവരെ ജയിൽമാറ്റും.
കേസിലെ ഒന്നാംപ്രതി നടി പവിത്രഗൗഡ, അനുകുമാർ, ദീപക് എന്നിവർ പരപ്പന അഗ്രഹാര ജയിലിൽ തുടരും. കേസിലെ മറ്റുപ്രതികളായ രവി, കാർത്തിക്, നിഖിൽ, കേശവമൂർത്തി എന്നിവർ നേരത്തേതന്നെ തുമകൂരു ജയിലിലാണുള്ളത്.
അന്വേഷണത്തിന് മൂന്നു സംഘങ്ങൾ:ദർശന് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ പ്രത്യേകപരിഗണനലഭിച്ച സംഭവത്തിൽ അന്വേഷണത്തിനായി സർക്കാർ മൂന്ന് പ്രത്യേകസംഘം രൂപവത്കരിച്ചു. ജയിലിനകത്ത് ദർശന് സിഗരറ്റ് ലഭിച്ചത് എങ്ങനെ?, ഇരിക്കാൻ കസേരയേർപ്പെടുത്തിയത് ആര്?, ജയിലിനകത്ത് മൊബൈൽ ഫോണിൽ വീഡിയോ കോൾ വിളിച്ചത്, ഫോട്ടോയെടുത്തത്, ദർശന് മൊബൈൽ ഫോൺ കിട്ടിയതെങ്ങനെ? തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുകയെന്ന് സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡി.സി.പി. സാറാ ഫാത്തിമ പറഞ്ഞു.
സംസ്ഥാനത്തെ ജയിലുകളിലെ സംവിധാനങ്ങളെല്ലാം അവലോകനംചെയ്യുമെന്നും ഇതിനായി ഐ.പി.എസ്. ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ടെന്നും കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര വ്യക്തമാക്കി. പ്രത്യേകപരിഗണനനൽകിയ സംഭവത്തിൽ ഒൻപത് ജയിലുദ്യോഗസ്ഥരെ കഴിഞ്ഞദിവസം സസ്പെൻഡുചെയ്തിരുന്നു.
ഇതുപോലുള്ള വ്യാജപ്രസ്താവനകള്‍ക്ക് പ്രതികരിക്കാൻ സമയമില്ല,തെറ്റ് ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ എന്ത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വളരെയധികം ഉയർന്നു കേള്‍ക്കുന്ന പേരാണ് നടൻ ജയസൂര്യയുടെ. ജൂനിയർ ആർട്ടിസ്റ്റ് നടിയായ സോണിയ മല്‍ഹാർ ആണ് ആദ്യം ഒരു ആരോപണവുമായി വന്നത്.സോണിയ മല്‍ഹാർ പറഞ്ഞ നടൻ ജയസൂര്യയാണ് എന്ന് സോഷ്യല്‍ മീഡിയ ഉറപ്പിക്കുകയായിരുന്നു. അതിനായി ചില തെളിവുകളും സോഷ്യല്‍ മീഡിയ കണ്ടെത്തി. ഇതിന് പുറമെ നടി മിനു മുനീർ വളരെ ഗുരുതരമായ ഒരു ആരോപണവുമായി ജയസൂര്യക്കെതിരെ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.ദേ ഇങ്ങോട്ടു നോക്കി എന്ന സിനിമയുടെ സെറ്റില്‍ വെച്ച് ജയസൂര്യ തന്റെ അനുവാദം കൂടാതെ പിറകില്‍ കൂടി വന്ന് തന്നെ കെട്ടിപ്പിടിച്ചു ചുണ്ടില്‍ ചുംബിച്ചു എന്നാണ് മിനു മുനീർ പറയുന്നത്.
അതേസമയം സോണിയ മല്‍ഹാർ താൻ പറഞ്ഞ നടൻ ജയസൂര്യ അല്ല എന്ന് തുറന്നു പറയുകയും ചെയ്തു. ജയസൂര്യയുടെ പ്രതികരണം എന്ന തരത്തില്‍ ഇപ്പോള്‍ ഒരു സിനിമ പേജില്‍ പ്രചരിക്കുന്ന വാർത്തയാണ് ശ്രദ്ധ നേടുന്നത്. skylarkpicturesentertinments എന്ന ഫേസ്ബുക്ക് പേജാണ് ജയസൂര്യയുടെ പ്രതികരണം എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഈ വാർത്തയില്‍ ജയസൂര്യയുടെ പ്രതികരണമായി പറയുന്നത് ഇങ്ങനെയാണ്.വലിയൊരു പ്രോജക്‌ട് ചെയ്യുന്ന തിരക്കിലാണ്.
അതുകൊണ്ട് ഇതുപോലുള്ള വ്യാജപ്രസ്താവനകള്‍ക്ക് പ്രതികരിക്കാൻ സമയമില്ല. തെറ്റ് ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ എന്ത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണ്. തെളിയിക്കാൻ പറ്റാതെ വന്നാല്‍ തിരിച്ചു കേസ് കൊടുക്കാനും തയ്യാറാണ്. നിരപരാധികള്‍ക്ക് ഒപ്പം കൂടാം ”പല വാർത്തകളും ഞെട്ടിക്കുന്നതാണ് എങ്കിലും ജയസൂര്യയുടെ പേര് ആവർത്തിച്ചു വന്നത് പലരെയും ഞെട്ടലില്‍ നിർത്തിയിട്ടുണ്ട്. താരത്തെക്കുറിച്ച് ഇങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല എന്ന് പലരും അഭിപ്രായങ്ങളിലൂടെ പറയുന്നുണ്ട്.