ബംഗലൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ലിംഗായത്ത് സന്യാസി ശിവമൂർത്തി മുരുഘ ശരണാരുവിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.നെഞ്ചുവേദനയെ തുടർന്ന് ഇന്ന് രാവിലെസന്യാസിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വിദഗ്ധ പരിശോധന നടത്തിയതിന്റെ രേഖകൾ ഹാജരാക്കാൻ കോടതി പൊലീസിനോട്ആവശ്യപെട്ടു. ജുഡീഷ്വൽ അനുമതി വാങ്ങാതെ സന്യാസിയെ ആശുപത്രിയിലേക്ക് മാറ്റിയതിനെ കോടതി വിമർശിച്ചു. ഇന്നലെ രാത്രിയാണ് ചിത്രദുർഗയിൽ നിന്ന് സന്യാസിയെ അറസ്റ്റ് ചെയ്തത്.
കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സന്യാസിക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഹൈസ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതി വന്ന് ആറ് ദിവസത്തിന് ശേഷമായിരുന്നു പൊലീസിന്റെ നടപടി.ലിംഗായത്ത് മഠം നടത്തുന്ന സ്കൂളിലെ തന്നെ വിദ്യാർത്ഥിനികളെയാണ് സന്യാസി പീഡിപ്പിച്ചത്.ലിംഗായത്ത് മഠം നടത്തുന്ന സ്കൂളിലെ 15-ഉം 16-ഉം വയസ്സുള്ള വിദ്യാർത്ഥിനികളെ മൂന്നര വർഷത്തോളം ഹോസ്റ്റലിൽ വച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്.
സ്കൂൾ ഹോസ്റ്റൽ വിട്ടിറങ്ങിയ പെൺകുട്ടികൾ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ ജി ഒയെ സമീപിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് ശിശുസംരക്ഷണ സമിതിവഴി പൊലീസിനെ സമീപിച്ചതോടെ സന്ന്യാസിക്കെതിരെ കേസെടുത്തു. അറസ്റ്റ് വൈകിയതിൽ പ്രതിഷേധം കനക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
കർണാടകത്തിലെ നിർണായക വോട്ടു ബാങ്കാണ് ലിംഗായത്ത്. ബിജെപി, കോൺഗ്രസ്, ജെഡിഎസ് നേതൃത്വങ്ങൾ വലിയ അടുപ്പമാണ് മഠവുമായി പുലർത്തുന്നത്. കർണാടകത്തിൽ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കേ ലിംഗായത്ത് വിഭാഗത്തിലെ സന്യാസിക്ക് എതിരെ നടപടിയെടുക്കാൻ ആദ്യ ഘട്ടത്തിൽ സർക്കാർ മടിച്ചെന്നായിരുന്നു ആരോപണം.
അയൽവാസിയെ തലക്കടിച്ച് കൊല്ലാൻ നോക്കിയപ്രതി, ഒളിവിലിരിക്കെ കണ്ണൂരിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസ് പ്രതി ശിവമൂർത്തി മുരുഘ ശരണാരുവിന് നെഞ്ചുവേദന, ആശുപത്രിയിൽ
ജീവിത ചിലവ് കുറവ്, തൊഴില്‍ അവസരങ്ങളില്‍ മുന്നില്‍; ബാംഗളുരുവിനെയും ചെന്നെയെയും ബെംഗളൂരു, ചെന്നൈ പിന്തള്ളി ഏറ്റവും കൂടുതല്‍ പേര്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന നഗരമായി ഹൈദരാബാദ്
ഹൈദരാബാദ്: രാജ്യത്ത്ജോലി ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതായി ഹൈദരാബാദ്. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളെ പിന്തള്ളിയാണ് ഹൈദരാബാദ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. പ്രമുഖ എച്ച്‌ആര്‍ കമ്ബനിയായ കരിയര്‍നെറ്റ് നടത്തിയ സര്‍വേയിലാണ് ജോലി ചെയ്യാന്‍ അനുയോജ്യമായ നഗരങ്ങളുടെ പട്ടികയില്‍ ഹൈദരാബാദിനെ കൂടുതല്‍ പേരും തെരഞ്ഞെടുത്തത്.
40 ശതമാനം പേരാണ് ഹൈദരാബാദ് തെരഞ്ഞെടുത്തത്. ഹൈദരാബാദിന് ശേഷം ഏറ്റവുമധികം പേര്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നത് ബെംഗളൂരൂവിലാണ്. 17 ശതമാനം പേരാണ് ബെംഗളൂരുവിനെ ജോലി ചെയ്യാന്‍ അനുയോജ്യമായ നഗരമായി തെരഞ്ഞെടുത്തത്.14 ശതമാനം പേര്‍ പൂനെയേയും ഒമ്ബത് ശതമാനം പേര്‍ ഡല്‍ഹിയേയും തെരഞ്ഞെടുത്തു. ചെന്നൈ, മുംബൈ നഗരങ്ങളെ തെരഞ്ഞെടുത്തവരുടെ ശതമാന കണക്ക് യഥാക്രമം അഞ്ച്, നാല് എന്നിങ്ങനെയാണ്.
ആദ്യമായി ജോലി ലഭിച്ചവര്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന നഗരമായി തെരഞ്ഞെടുത്തതും ഹൈദരാബാദിനെയാണ്.തൊഴില്‍ അവസരങ്ങളില്‍ മുന്നില്‍: വ്യത്യസ്ഥ സംസ്‌കാരങ്ങളുടേയും ആചാരങ്ങളും പ്രതീകമെന്ന നിലയിലും മറ്റ് മെട്രോ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ ജീവിത ചിലവ് കുറവാണെന്നതും ഹൈദരാബാദ് തെരഞ്ഞെടുക്കാനുള്ള പ്രേരക ഘടകങ്ങളാണ്. കൊവിഡ് കാലത്ത് (2020-21) ജോലി ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമായി ഐടി, ബാങ്കിങ്, ഇ കൊമേഴ്‌സ് തുടങ്ങിയ മേഖലകളിലുള്ളവര്‍ തെരഞ്ഞെടുത്തത് ഹൈദരാബാദിനെയാണ്.
കാമ്ബസ് റിക്രൂട്ട്മെന്‍റ്, നേരിട്ടുള്ള അഭിമുഖം മുഖേന ജോലി ലഭിച്ചവരും ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന നഗരമായി ഹൈദരാബാദിനെ തെരഞ്ഞെടുത്തു. തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുന്ന കാര്യത്തിലും ഹൈദരാബാദ് മുന്നിലാണ്. ബെംഗളൂരുവിന് ശേഷം രണ്ടാം സ്ഥാനത്താണ് ഹൈദരാബാദ്.
ബെംഗളൂരു നഗരം 54 ശതമാനം തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുമ്ബോള്‍ ഹൈദരാബാദ് നഗരം 22 ശതമാനം തൊഴില്‍ അവസരങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. ചെന്നൈ, ഡല്‍ഹി നഗരങ്ങളില്‍ ആറ് ശതമാനവും മുംബൈ, പൂനെ എന്നിവിടങ്ങളില്‍ നാല് ശതമാനവുമാണ് തൊഴില്‍ അവസരങ്ങളുള്ളത്.