ബംഗളൂരു: മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച പുസ്തകത്തില്‍ തെറ്റായ വിവരങ്ങളുള്‍പ്പെടുത്തിയെന്നത് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയില്‍ പുസ്തകത്തിന് കോടതി ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് നീക്കി.മൈസൂരുവിലെ രംഗായനയുടെ ഡയറക്ടര്‍ അദ്ദണ്ഡ കരിയപ്പ എഴുതിയ ടിപ്പു നിജ കനസുഗളു (ടിപ്പു സത്യ സ്വപ്നങ്ങള്‍) എന്ന പുസ്തകത്തിന്റെ വിതരണവും വില്‍പനയും തടഞ്ഞുള്ള ഉത്തരവാണ് ബംഗളൂരുവിലെ 14ാം അഡീഷനല്‍ സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി ജൂനിയര്‍ മെന്‍ഡോസ നീക്കിയത്.
അടുത്ത ഹിയറിങ് വരെ കടകളിലൂടെയോ ഓണ്‍ലൈനായോ പുസ്തകം വില്‍ക്കരുതെന്നായിരുന്നു നവംബര്‍ 23ലെ ഉത്തരവ്. പുതിയ ഉത്തരവോടെ വിലക്ക് ഒഴിവാകും.അയോധ്യ പബിക്കേഷനായിരുന്നു പ്രസാധകര്‍. രാഷ്ട്രോത്ഥാന മുദ്രണാലയയാണ് പ്രിന്റര്‍. പുസ്തകം പ്രസിദ്ധീകരിക്കുന്നതിനോ സൂക്ഷിക്കുന്നതിനോ മുന്‍ ഉത്തരവു പ്രകാരം വിലക്കില്ലായിരുന്നു.
സ്പഷ്ടമായ തെളിവുകളോ റഫറന്‍സുകളോ ഇല്ലാതെയാണ് ഗ്രന്ഥകാരന്‍ ടിപ്പുവിന്റെ ജീവിതത്തെ കുറിച്ച് പുസ്തകം രചിച്ചിട്ടുള്ളതെന്നും കണ്ണടച്ചുള്ള തെറ്റായ വിവരങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായും ചൂണ്ടിക്കാട്ടി ബംഗളൂരു സ്വദേശിയും മുന്‍ ജില്ല വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ ബി.എസ്. റഫീഉല്ലയാണ് ഹരജി നല്‍കിയത്.ഈ ഹരജിയില്‍ അടുത്ത വര്‍ഷം ജനുവരി 23ന് കോടതി വീണ്ടും വാദം കേള്‍ക്കും. പുസ്തകം മുസ്‍ലിംകളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതായും സമൂഹത്തിന്റെ സമാധാനത്തിന് ഭംഗം വരുത്തുമെന്നും ഹരജിക്കാരന്‍ വാദിച്ചു.
മലപ്പുറത്ത് നിന്നും 10 വര്‍ഷം മുമ്ബ് കാണാതായ യുവതിയെയും യുവാവിനെയും ബംഗളൂരുവില്‍ കണ്ടെത്തി
മലപ്പുറം: പത്തുവര്‍ഷം മുന്‍പ് മലപ്പുറത്ത് നിന്ന് കാണാതായ യുവാവിനെയും യുവതിയെയും ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി.ചീക്കോട് സ്വദേശികളായ സൈഫൂന്നീസയെയും സബീഷിനെയുമാണ് ബംഗളൂരുവില്‍ നിന്ന് കണ്ടെത്തിയത്.2012ല്‍ വാഴക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇരുവരെയും കാണാതായത്. പത്തു വര്‍ഷമായി ബംഗളൂരുവില്‍ വാടകവീട്ടില്‍ തമാസിച്ചുവരികയായിരുന്നു ഇരുവരും.
യുവതിയെയും യുവാവിനെയും മലപ്പുറം ജെഎഫ്സിഎം കോടതിയില്‍ ഹാജരാക്കി. മലപ്പുറം സി-ബ്രാഞ്ചിലെ ജില്ലാ മിസ്സിങ് പേഴ്സണ്‍ ട്രേഡിങ് യൂണീറ്റാണ് ഇവരെ കണ്ടെത്തിയത്.