Home Featured ബംഗളുരു:നഗരത്തിലെ കുഴിയടയ്ക്കുന്ന വാഹനങ്ങളുടെ വാടകയിൽ തർക്കം;ഇടപെട്ട് കോടതി;പരിഹാരം 2 ദിവസത്തിനകം:ബി ബിഎംപി

ബംഗളുരു:നഗരത്തിലെ കുഴിയടയ്ക്കുന്ന വാഹനങ്ങളുടെ വാടകയിൽ തർക്കം;ഇടപെട്ട് കോടതി;പരിഹാരം 2 ദിവസത്തിനകം:ബി ബിഎംപി

ബെംഗളൂരു :നഗരത്തിലെ കുഴിയടയ്ക്കുന്ന യന്ത്രങ്ങളുടെ വാടകത്തുക സംബന്ധിച്ച തർക്കത്തെ തുടർന്ന്, ഇവ ലഭ്യമാക്കുന്ന – കമ്പനി ഡയറക്ടറെ ബിബിഎംപി ചീഫ് എൻജിനീയർ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ ഹൈക്കോടതി ഇടപെട്ടു.

കുഴിയടപ്പു യന്ത്രമായ ‘പൈതൺ ലഭ്യമാക്കുന്ന അമേരിക്കൻ റോഡ് ടെക്നോളജി ആൻഡ് സൊല്യൂഷൻസ് കമ്പനി ഡയറക്ടറെ ചിഫ് എൻജിനീയർ ബി.എസ് പ്രഹ്ലാദ് കയ്യേറ്റം ചെയ്തെന്ന പരാതിയിലാണിത്.

എന്തു നടപടി സ്വീകരിച്ചെന്നു രേഖാമൂലം അറിയിക്കണമെന്നു ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് കേസ് വിണ്ടും 6ന് പരിഗണിക്കും.നഗരത്തിലെ അപകടക്കുഴികൾ നികത്തുന്നതിൽ അധികൃതരുടെ മെല്ലെപ്പോക്കിനെ ചോദ്യം ചെയ്തു. 2015ൽ വിജയൻ മേനോൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണു കയ്യേറ്റം ചർച്ചയായത്.

പരിഹരിക്കാമെന്ന് ബിബിഎംപി

അതേസമയം കമ്പനിയുമായുള്ള പ്രശ്നം 2 ദിവസത്തിനകം പരിഹരിക്കുമെന്നു ബിബിഎംപി കോടതിക്ക് ഉറപ്പു നൽകി. 27ന് നടന്ന യോഗത്തിലാണു കേസിന് ആസ്പദമായ സംഭവമുണ്ടായത്. നഗരപരിധിയിലെ 182 കിലോമീറ്റർ റോഡിലെ കുഴിയടച്ചിട്ടും ഇതേവരെ കൂലി സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നു കമ്പനി പറയുന്നു.കുഴിയടപ്പു യന്ത്രങ്ങളുടെ വാടകയായി പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ച തുകയെങ്കിലും നൽകാൻ തയാറാകണമെന്നാണ് ഇവരുടെ ആവശ്യം.

എന്നാൽ ഇതിലും കുറഞ്ഞ തുകയാണു നിശ്ചയിച്ചിരിക്കുന്നത്. ഇതുവരെ കുഴിയടച്ചതിന്റെ കൂലി നൽകിയിട്ടുമില്ല. ഇതു സംബന്ധിച്ച തർക്കമാണു കയ്യേറ്റത്തിൽ കലാശിച്ചത്. കാലവർഷത്തിനു മുൻപേ അറ്റകുറ്റപ്പണി വേണ്ട ഒട്ടേറെ റോഡുകൾ സിബിഡി (സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട്) പരിധിയിലുണ്ട് ഇതിൽ ന്നു പരാതിക്കാർ നേരത്തെ ബോധിപ്പിച്ചതിനെ തുടർന്നു സാങ്കേതിക കാര്യങ്ങൾ നിരത്തി കുഴിയടപ്പ് വൈകിപ്പിക്കരുതെന്നു കോ ടതി ബിബിഎംപിക്കും കമ്പനിക്കും താക്കീതു നൽകിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group