ചെന്നൈ • കായിക സംഘടനാപ്രവർത്തനങ്ങളിൽ രാഷ്ട്രീയക്കാർക്ക് എന്താണു കാര്യമെന്ന് ചോദ്യവുമായി ഹൈക്കോടതി. രാഷ്ട്രീയക്കാരെയും വ്യവസായികളെയുമല്ല കായിക താരങ്ങളെയാണ് കായിക സംഘടനകളുടെ നടത്തിപ്പിനു നിയോഗിക്കേണ്ടതെന്ന് ജനുവരിയിൽ കോടതി ഉത്തരവിട്ടിരുന്നു.
ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കാത്തതിനെതിരെ കായിക താരം നൽകിയ ഹർജിയിലായിരുന്നു വിധി. ഇതിനെ തിരെ തമിഴ്നാട് ഒളിംപിക് അസോസിയേഷൻ നൽകിയ അപ്പീലിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം.
കായിക താരങ്ങളുടെ ചെലവിൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കാനും സർക്കാർ കായിക താരങ്ങൾക്കായി ചെലവഴിക്കുന്ന പണം തട്ടിയെടുക്കാനുമാണ് രാഷ്ട്രീയക്കാർ കായിക സംഘടനകളിൽ ഇടപെടുന്നതെ ന്ന് കോടതി നിരീക്ഷിച്ചു.
വിദ്യാർഥികൾ സ്കൂളിൽ മൊബൈൽ കൊണ്ടുവന്നാൽ നടപടി: വെല്ലൂർ കലക്ടർ
ചെന്നൈ: സ്കൂളുകളിൽ വിദ്യാർഥികൾ മൊബൈൽ ഫോൺ കൊണ്ടുവരരുതെന്നും കൊണ്ടുവ ന്നാൽ വിദ്യാർഥികൾക്കും രക്ഷി താക്കൾക്കും എതിരെ നടപടിയെ ടുക്കുമെന്നും വെല്ലൂർ ജില്ലാ കല ക്ടർ കുമാരവേൽ പാണ്ഡ്യൻ, വി ദ്യാർഥികളും അധ്യാപകരും തമ്മി ലുള്ള ബന്ധം മെച്ചപ്പെടുത്തുന്ന തിനായി അധ്യാപക രക്ഷാകർതൃ സമിതി പ്രതിമാസ യോഗങ്ങൾ ചേരും.
സ്കൂളുകളിൽ മോശം പെരുമാ റ്റം നടത്തുന്ന വിദ്യാർഥികൾക്കെ തിരെ നടപടിയെടുക്കും. വിദ്യാർ ഥികൾക്ക് പാഠപുസ്തകങ്ങൾ, യൂണിഫോം, ഭക്ഷണം, സൗജന്യ ബസ് യാത്ര തുടങ്ങി നിരവധി സഹായങ്ങൾ സർക്കാർ നൽകുന്നുവെന്നും ഇവ ഉപയോഗപ്പെടു ത്തി വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും കലക്ടർ വി ദ്യാർഥികളെ ഉപദേശിച്ചു.
വെല്ലൂർ ജില്ലയിലെ ബാർബർ ഷോപ്പുകളിൽ വിദ്യാർഥികളുടെ മുടി വെട്ടുന്നതിനുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കിയതായി കലക്ടർ പറഞ്ഞു.നിർദേശങ്ങൾ ലംഘിക്കുന്ന കട യുടമകൾക്കെതിരെ കർശന നട പടികൾ സ്വീകരിക്കും.